HOME
DETAILS
MAL
വടക്കാഞ്ചേരി പീഡനക്കേസിന് ശാസ്ത്രീയ തെളിവില്ലെന്ന് പൊലീസ്
backup
November 23 2016 | 09:11 AM
തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസിന് തെളിവില്ലെന്ന് പൊലീസ്. പീഡനം നടന്നെന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
പീഡനം നടന്ന സ്ഥലത്തെ സംബന്ധിച്ചും വ്യക്തമായ സൂചനയില്ലെന്ന് പൊലീസ് പറയുന്നു. കോടതി പറഞ്ഞാല്‍ മാത്രം തുടരന്വേഷണം നടത്തിയാല്‍ മതിയെന്ന നിലപാടിലാണ് പൊലീസ്.
രണ്ടു വര്‍ഷം മുമ്പാണ് പീഡനം നടന്നത്. അടുത്തിടെ പത്രസമ്മേളനം നടത്തിയാണ് പീഡനത്തിന് ഇരയായ യുവതിയും ഭര്‍ത്താവും പീഡനവിവരം പുറത്തുവിട്ടത്.
കേസ് ലോക്കല്‍ പൊലീസ് ശരിയായ രീതിയില്‍ അന്വേഷിച്ചില്ലെന്നായിരുന്നു ഇവരുടെ ആരോപണം. തുടര്‍ന്ന് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.
കേസില്‍ വടക്കാഞ്ചേരി സി.പി.ഐ.എം കൗണ്‍സിലര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."