മൂന്ന് കോര്‍പറേഷനുകള്‍ക്ക് ഇനി സെക്രട്ടറിമാര്‍ ഐ.എ.എസുകാര്‍ : അമിത് മീണ പുതിയ മലപ്പുറം കലക്ടര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് കോര്‍പറേഷനുകള്‍ക്ക് പുതിയ സെക്രട്ടറിമാരായി ഐ.എ.എസുകാരെ സര്‍ക്കാര്‍ നിയമിച്ചു.
ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം.
കോഴിക്കോട് ജോഷി മൃണ്മയി ശശാങ്ക് , കൊച്ചിയില്‍ ഹരിത വി കുമാര്‍, തിരുവനന്തപുരത്ത് ടി. എല്‍ റെഡ്ഡി എന്നീ ഐ.എ.എസുകാരെയാണ് നിയമിച്ചത്.
മലപ്പുറം ജില്ലാ കലക്ടറായ എ.ഷൈന മോള്‍ക്ക് പകരംഅമിത് മീണയാണ് പുതിയ കലക്ടര്‍. വാട്ടര്‍ അതോററ്റി ഡയക്ടറായാണ് ഷൈനയുടെ പുതിയ നിയമനം.
കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ പുതിയ ഐ.ടിഐ സ്ഥാപിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. അതിനായി പുതിയ എട്ട് തസ്തികകള്‍ സൃഷ്ടിക്കും.
തുറമുഖ വകുപ്പ് ഡയറക്ടറായി പട്ടീല്‍ അജിത് ഭഗവത്റാവു ഐ.എ.സിനെയും സര്‍വേ ലാന്റ് റെക്കോര്ഡ്ര്സ് വകുപ്പ് ഡയറക്ടറായി കെ ഗോപാലകൃഷ്ണന് ഐ.എ.സിനേയും നിയമിച്ചു.
തിരുവനന്തപുരം ജില്ലാ ഗവ. പ്ലീഡറായി ആര്.ടി ദേവകുമാറിനേയും നിയമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."