വാക്കിന് മൂര്‍ച്ച കൂട്ടി മന്ത്രി മണിയാശാന്‍: രാജഗോപാല്‍ കേരള ജനതക്കു പറ്റിയ വിഡ്ഢിത്തം
തിരുവനന്തപുരം: ബിജെപിയുടെ ഉയര്‍ന്ന നേതാവും എംഎല്‍എയുമായ ഒ. രാജഗോപാലിനെ പരിഹസിച്ച് മന്ത്രി എം.എം. മണി.
രാജഗോപാലിനെ വിജയിപ്പിച്ചത് കേരള ജനതക്കു പറ്റിയ വിഡ്ഢിത്തമാണ്. അദ്ദേഹത്തിന്റെ തലക്ക് സുഖമില്ലെന്നാണ് തോന്നുന്നതെന്നും മണി പറഞ്ഞു.
മന്ത്രിയായ ശേഷം മണിയുടെ ആദ്യത്തെ വിമര്‍ഷിച്ചുള്ള പ്രതികരണമാണിത്. പ്രായത്തിന്റെ പ്രശ്‌നമാണ് രാജഗോപാലിനെന്നും മണി പരിഹസിച്ചു
നടന്‍ മോഹന്‍ലാലിന്റെ കൈയില്‍ നിറയെ കള്ളപ്പണമാണെന്നും അത് മറയ്ക്കാനുള്ളതുകൊണ്ടാണ് മോദിയെ പിന്തുണക്കുന്നതെന്നും മണി വിമര്‍ശിച്ചു.
ഇതിന് മുമ്പ് ഇന്ന് രാവിലെ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് മണി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മഴയുടെ കുറവ് വൈദ്യുതി വിതരണത്തെ ബാധിക്കാതെ നോക്കുന്നതിലാണ് ആദ്യ ശ്രദ്ധ. അതിരപ്പിള്ളി പദ്ധതിയുടെ സാധ്യതയില്‍ കൂടിയാലോചന നടത്തുമെന്നും മണി പറഞ്ഞു.
അടിയന്തര പ്രമേയത്തിലെ രാജഗോപാലിന്റെ ഭേദഗതികള്‍ സ്പീക്കര്‍ നേരത്തെ തള്ളിയിരുന്നു. സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം വിചിത്രമെന്നാണ് രാജഗോപാല്‍ നിയമസഭയില്‍ പറഞ്ഞത്. സഹകരണ മേഖല ആകെ മോശമാണെന്ന അഭിപ്രായം തനിക്കില്ലെന്നും രാജഗോപാല്‍ പറഞ്ഞിരുന്നു.
പ്രധാനമന്ത്രിയുടേത് ആത്മാര്‍ഥമായ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആയിരുന്നെന്നും ഇന്ത്യയെ സൂക്ഷ്മമായി പഠിച്ചതിന്റെ മുദ്രകള്‍ മോദിയുടെ പ്രസംഗത്തില്‍ ഉണ്ടായിരുന്നെന്നുമാണ് നോട്ട് നിരോധനത്തെക്കുറിച്ച് മോഹന്‍ലാല്‍ പ്രതികരിച്ചിരുന്നത്. അഴിമതി വ്യക്തികളുടെ കുറ്റം എന്നതിലുപരി ഒരു വ്യവസ്ഥിതിയുടെ ജീര്‍ണതയായി മാറിക്കഴിഞ്ഞ കാലത്താണ് ഈ നടപടി.
സാധാരണജനത്തെ പല തരത്തിലും ബുദ്ധിമുട്ടിക്കുന്നതായി ഈ തീരുമാനമെന്ന് താന്‍ കേള്‍ക്കുന്നുണ്ട്. എന്നാല്‍ മദ്യഷോപ്പിനും സിനിമാശാലകള്‍ക്കും ആരാധനാലയങ്ങള്‍ക്കും മുന്നില്‍ വരിനില്‍ക്കുന്നവര്‍ക്ക് ഒരു നല്ല കാര്യത്തിനുവേണ്ടി അല്‍പസമയം വരിനില്‍ക്കുന്നതിലും കുഴപ്പമില്ലെന്നും മോഹന്‍ലാല്‍ അഭിപ്രായപ്പെടുന്നു. ദി കംപ്ലീറ്റ് ആക്ടര്‍ എന്ന തന്റെ സൈറ്റിലെഴുതിയ പുതിയ ബ്ലോഗിലായിരുന്നു ലാലിന്റെ അഭിപ്രായപ്രകടനം.
ലാലിന്റെ പരാമര്‍ശത്തിനെതിരെ എഴുത്തുക്കാരന്‍ എന്‍എസ് മാധവന്‍ കോണ്‍ഗ്രസ് നേതാക്കന്‍മാരായ വിഎം സുധീരന്‍, വിടി ബല്‍റാം, സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് എം.എം മണിയും വിമര്‍ശിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."