HOME
DETAILS

രാമഭദ്രന്‍ കൊലക്കേസ്: സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് ജയമോഹനെ അറസ്റ്റ് ചെയ്തു

  
backup
November 23 2016 | 11:11 AM

%e0%b4%b0%e0%b4%be%e0%b4%ae%e0%b4%ad%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%bf

തിരുവനന്തപുരം: ഏരുരിലെ കോണ്‍ഗ്രസ് നേതാവ് രാമഭദ്രന്‍ കൊലക്കേസില്‍ സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് എസ് ജയമോഹന്റെ അറസ്റ്റ് ചെയ്തു.

 

അറസ്റ്റ് രേഖപെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. പ്രതികളെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ചു എന്നാണ് ജയമോഹനെതിരെയുള്ള കേസ്.

 

ജയമോഹനെ വിളിച്ച് വരുത്തി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപെടുത്തുകയായിരുന്നു. കശുവണ്ടി കോര്‍പറേഷന്‍ ചെയര്‍മാനാണ് ജയമോഹന്‍.

 

ബുധനാഴ്ചയും ജയമോഹനെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യാനാണ് ഇന്ന് വീണ്ടും സിബിഐ അദ്ദേഹത്തെ വിളിച്ച് വരുത്തിയത്.

 

സംഭവത്തില്‍ മൂന്ന് സി.പി.എം നേതാക്കളെ അറസ്റ്റ് ചെയ്ത നടപടി രാഷ്ട്രീയ പകപോക്കലാണെന്നു സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. ആറുവര്‍ഷം മുമ്പുള്ള കേസ് ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് സി.ബി.ഐക്ക് വിട്ടത്.

 

കേസില്‍ പ്രതികള്‍ക്കെതിരെ കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു. സി.പി.എം നേതാക്കള്‍ക്കെതിരെ യാതൊരു തെളിവും അന്ന് കണ്ടെത്തിയിരുന്നില്ല.

 

എന്നാല്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ സി.പി.എം നേതാക്കളെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷം കഴിഞ്ഞ ദിവസം നാടകീയമായി അറസ്റ്റ് ചെയ്തു. ഫസല്‍ വധക്കേസില്‍ സുപ്രധാന വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതും അറസ്റ്റിന് പിന്നിലുണ്ടെന്ന് ബാലഗോപാല്‍ ആരോപിച്ചു.

സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റിയംഗം കെ ബാബു പണിക്കര്‍, മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം കുണ്ടറ സ്വദേശി മാക്‌സണ്‍, പുനലൂര്‍ സ്വദേശിയായ ഡി.വൈ.എഫ്.ഐ നേതാവ് റിയാസ് എന്നിവരെയാണ് ചൊവ്വാഴ്ച സി.ബി.ഐ അറസ്റ്റ് ചെയ്തത്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യപിച്ച പണം ചോദിച്ചതിന് 11 കെവി ഫീഡര്‍ ഓഫ് ആക്കി; പെരുമാറ്റ ദൂഷ്യത്തിന് 3 കെസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 months ago
No Image

ദുബൈ എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

uae
  •  3 months ago
No Image

'പിണറായി വിജയന്‍ ആര്‍.എസ്.എസ് ഏജന്റ്'; പുരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരമെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖ് സുപ്രീംകോടതിയിലേയ്ക്ക്

Kerala
  •  3 months ago
No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

latest
  •  3 months ago
No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago
No Image

മെഡിക്കല്‍ കോളേജുകളിലെ എന്‍ആര്‍ഐ ക്വാട്ട; വിദ്യാഭ്യാസ സംവിധാനത്തോടുള്ള തട്ടിപ്പെന്ന് സുപ്രീംകോടതി

latest
  •  3 months ago
No Image

ഷിരൂരില്‍ നിന്ന് നാവിക സേന മടങ്ങുന്നു; ജില്ലാ ഭരണകൂടം ആവശ്യപ്പെടുമ്പോള്‍ മാത്രം ഇനി തെരച്ചില്‍

Kerala
  •  3 months ago
No Image

കണ്ണൂരില്‍ രണ്ട് പെണ്‍കുട്ടികളെ കാണാതായതായി പരാതി; അന്വേഷണം ആരംഭിച്ചു

Kerala
  •  3 months ago