പൊലിസിനെതിരേ ഭാഗ്യലക്ഷ്മി
തിരുവനന്തപുരം: വടക്കാഞ്ചേരി പീഡനക്കേസില്‍ തെളിവുകള്‍ ലഭിച്ചില്ലെന്ന പൊലിസ് നിലപാടിനെതിരേ ഡബിങ്് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. നിലവിലെ അന്വേഷണസംഘത്തില്‍ വിശ്വാസമില്ലെന്നു പറഞ്ഞ അവര്‍ ഓടുന്ന വണ്ടിയില്‍ കൂട്ടമാനഭംഗത്തിനിരയായ ഒരു പെണ്‍കുട്ടി ആ സ്ഥലങ്ങളെല്ലാം കൃത്യമായി ഓര്‍ത്തിരിക്കണമെന്ന പൊലിസ് വാദം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കി.
പെണ്‍കുട്ടിയെ പിടിച്ചുവലിച്ചു വണ്ടിയില്‍ കയറ്റി പീഡിപ്പിക്കുകയാണു ചെയ്തത്. പീഡിപ്പിക്കപ്പെട്ട സ്ഥലമൊക്കെ ഒരു ഇര അടയാളപ്പെടുത്തി വയ്ക്കണോ. എല്ലാ തെളിവുകളും തങ്ങള്‍ കൊണ്ടുപോയി കൊടുത്താല്‍ വേണമെങ്കില്‍ അന്വേഷിക്കാമെന്നാണു നിലപാടെങ്കില്‍ പിന്നെ എന്തിനാണ് പൊലിസിന്റെ ആവശ്യമെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. പ്രതികളെ ചോദ്യം ചെയ്യാതെയാണു തെളിവൊന്നും ലഭ്യമല്ലെന്ന് പൊലിസ് പറയുന്നത്. എന്നാല്‍ ഈ രാജ്യത്തെ നീതിന്യായവ്യവസ്ഥയില്‍ വിശ്വാസമുണ്ട്. ദേശീയ വനിതാ കമ്മിഷന് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴിയെടുത്തിട്ടുണ്ട്. പെണ്‍കുട്ടി മജിസ്ട്രേറ്റിനും മൊഴി നല്‍കിയിട്ടുണ്ട്. അതിലാണ് ഇനി പ്രതീക്ഷയെന്നും ഭാഗ്യലക്ഷ്മി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. അവസാനിമിഷംവരെ പെണ്‍കുട്ടിക്കൊപ്പം താനുണ്ടാകുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."