ബി.ജെ.പി നേതാക്കള്‍ ജെയ്റ്റ്‌ലിയെ കണ്ടു
ന്യൂഡല്‍ഹി: സഹകരണമേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലിയെ കണ്ടു.
സംസ്ഥാന നിയമസഭ പ്രത്യേക യോഗം ചേര്‍ന്ന് കേന്ദ്രസര്‍ക്കാരിനെതിരേ പ്രമേയം പാസാക്കിയതിനു പിന്നാലെയാണ് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ബി.ജെ.പി നേതാക്കള്‍ കേന്ദ്രമന്ത്രിയെ കണ്ടത്.
സഹകരണ ബാങ്കുകളിലെ സാധാരണക്കാരായ നിക്ഷേപകരെ സംരക്ഷിച്ച് കള്ളപ്പണത്തിനെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അരുണ്‍ ജയ്റ്റ്‌ലി ഉറപ്പുനല്‍കിയതായി കുമ്മനം രാജശേഖരന്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. നിയമസഭ പാസാക്കിയ പ്രമേയം ഭരണഘടനാ വിരുദ്ധമാണ്. കേരളത്തിലെ സഹകരണ മേഖല സുതാര്യമാവണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം.
ഇതിനായി പ്രത്യേകസംവിധാനം രൂപീകരിക്കുമെന്നും കേന്ദ്രമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. സഹകരണമേഖലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇരുമുന്നണികളും തെറ്റിദ്ധാരണ പരത്തുകയാണെന്നും കുമ്മനം പറഞ്ഞു.
സംസ്ഥാനത്തെ നിലവിലെ സാഹചര്യം ബി.ജെ.പി പ്രതിനിധിസംഘം കേന്ദ്രധനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി.
ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്, റിച്ചാര്‍ഡ് ഹേ എം.പി, രാജീവ് ചന്ദ്രശേഖര്‍ എം.പി എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."