ദക്ഷിണചൈനാ കടലില്‍ മത്സ്യ ബന്ധനം നിരോധിച്ചതായി ഫിലിപ്പൈന്‍സ് പ്രസിഡന്റ്
മനില: ദക്ഷിണ ചൈനാകടലില്‍ മത്സ്യബന്ധനം നിരോധിച്ചു കൊണ്ടുള്ള ഫിലിപ്പൈന്‍സ് പ്രസിഡന്‍ഡ് റോഡ്രിഗോ ഡ്യൂട്ടര്‍ട്ടിന്റെ തീരുമാനത്തിനെതിരേ രാജ്യത്തെ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്ത്. ദക്ഷിണ ചൈനാകടല്‍ തങ്ങളുടെ നിയന്ത്രണത്തിലാണെന്ന ചൈനയുടെ വാദം നിലനില്‍ക്കുന്നതിനിടയിലാണ് ഫിലിപ്പൈന്‍സില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് ഈ കടലില്‍ നിന്ന് മത്സ്യം പിടിക്കുന്നതിന് നിയന്ത്രണത്തിന് പ്രസിഡന്റ് ഉത്തരവിട്ടത്.
പ്രസിഡന്റിന്റെ തീരുമാനം ഏകപക്ഷീയമാണെന്ന വിമര്‍ശനവും ശക്തമാണ്. കഴിഞ്ഞ ആഴ്ച ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങുമായി ഫിലിപ്പൈന്‍സ് പ്രസിഡന്റ് പെറുവില്‍ വച്ച് ചര്‍ച്ച നടത്തുകയും ദക്ഷിണ ചൈനാ കടല്‍ മറൈന്‍ സാങ്ച്വറിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ഇവിടം മത്സ്യബന്ധനം നിരോധിച്ച് ഫിലിപ്പൈന്‍സ് പ്രസിഡന്റ് ഉത്തരവിട്ടത്.
ഫിലിപ്പൈന്‍സും ചൈനയും ദക്ഷിണ ചൈനാ കടലില്‍ ഒരേ സമയം അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ കടലില്‍ 230 കി.മീറ്റര്‍ ഭാഗം ചൈനയുടെ നിയന്ത്രണത്തിലാണെന്ന് അവര്‍ അവകാശപ്പെടുകയും ചെയ്തിട്ടുണ്ട്.
കടല്‍ മറൈന്‍ സാങ്ച്വറിയാക്കി മാറ്റിയതില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും മത്സ്യബന്ധനത്തിന് ഇനി തങ്ങള്‍ എന്തുചെയ്യുമെന്നും മത്സ്യത്തൊഴിലാളികളുടെ സംഘടനാ ചെയര്മാന് ഫെര്‍നാന്‍ഡോ ഹൈകാപ്പ് ചോദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."