ജോ ബിഡന് പിന്മാറും; നയിക്കാന്‍ ആളില്ലാതെ ഡെമോക്രാറ്റിക് പാര്‍ട്ടി
വാഷിങ്ടന്‍: ഡെമോക്രാറ്റിക്ക് പാര്‍ട്ടി ചെയര്മാന് സ്ഥാനത്ത് നിന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജോ ബിഡന് പിന്മാറും. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത പരാജയം കാരണമാണ് പാര്‍ട്ടിക്ക് പുതിയ നേതൃത്വത്തെ തേടാന്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി തയാറായത്.
അടുത്ത വര്‍ഷം വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിയുന്ന ജോ ബിഡന് പാര്‍ട്ടി നേതൃത്വത്തില്‍ വന്നാല്‍ വെള്ളക്കാരുടെ വോട്ടും മധ്യവര്‍ഗ വോട്ടുകളും തിരിച്ചുപിടിക്കാന്‍ കഴിയുമെന്നാണ് ഡെമോക്രാറ്റിക്ക് പാര്‍ട്ടി കണക്കുകൂട്ടിയത്. ഈ വോട്ടുകളാണ് കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ചതിച്ചത്.
എന്നാല്‍ ബിഡന്റെ പിന്മാറ്റം ഈ പ്രതീക്ഷകള്‍ക്കാണ് മങ്ങലേല്‍പ്പിച്ചത്. മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ കൂടി ഒഴിവാകുന്നതോടെ കടുത്ത നേതൃത്വ ദാരിദ്ര്യമാണ് പാര്‍ട്ടി നേരിടുന്നത്. തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് നിലവിലെ പാര്‍ട്ടി ചെയര്മാന് ഡെബ്ബി വാസ്സെര്മാനെ തരം താഴ്ത്തിയിരുന്നു.
ഇടക്കാല ചെയര്‍മാനായ ഡോണ ബ്രസീലിയാണ് ഇപ്പോള്‍ പാര്‍ട്ടിയെ നയിക്കുന്നത്. ഹിലരി ക്ലിന്റന്റെ ഇ-മെയില്‍ ചോര്‍ന്ന സംഭവം വിശദീകരിക്കാന്‍ കനത്ത സമ്മര്‍ദ്ദമാണ് ഇവര്‍ പാര്‍ട്ടി വേദികളില്‍ നേരിടുന്നത്. എന്നാല്‍ അണികളെ തൃപ്തിപ്പെടുത്താന്‍ ഇവര്‍ക്ക് കഴിയാത്തതും പാര്‍ട്ടി പുതിയ ചെയര്‍മാനെ തേടാനുള്ള കാരണങ്ങളിലൊന്നാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."