മൂന്നു വ്യക്തിഗത ചാംപ്യന്മാര് കുളത്തുവയലിന് സ്വന്തം
കോഴിക്കോട്: കായികമേളയിലെ താരങ്ങളായ എട്ടു വ്യക്തിഗത ചാംപ്യന്മാരില് മൂന്നു പേരും കുളത്തുവയല്‍ സെന്റ് ജോര്‍ജ്സ് സ്കൂളിലെ വിദ്യാര്‍ഥികള്‍. വിഘ്നേഷ് ആര്. നമ്പ്യാര്‍, അഭയ് കൃഷ്ണ, ലിജിന്‍ ഡൊമനിക് എന്നീ വിദ്യാര്‍ഥികളാണ് കുളത്തുവയലിന്റെ അഭിമാനമായത്. ജാവലിന്‍ത്രോ, ഷോട്ട്പുട്ട്, ഡിസ്ക്കസ്ത്രോ എന്നീ ഇനങ്ങളിലെ നേട്ടമാണ് വിഘ്നേഷിന് മികച്ച വിജയം നേടിക്കൊടുത്തത്.
ചെമ്പ്ര വടക്കേച്ചാല്‍ രാജന് നമ്പ്യാരുടെയും ശകുന്തളയുടെയും മകനാണ്. ജൂനിയര്‍ വിഭാഗത്തില്‍ 100, 600, 200 ഇനങ്ങളില്‍ സ്വര്‍ണ നേടിയ അഭയ്കൃഷ്ണ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. പയ്യോളി സ്വദേശികളായ രാമകൃഷ്ണന്റെയും ഷീജയുടെയും മകനാണ്. ഗ്രാമീണ്‍ അക്കാദമിയിലെ കെ.എം പീറ്ററിന് കീഴിലാണ് പരിശീലനം നടത്തുന്നത്.
ചക്കിട്ടപ്പാറ നെടുപറമ്പില്‍ ജോസഫ് ഡെയ്സി ദമ്പതികളുടെ മകനാണ് ലിജിന്‍ ഡൊമനിക്. 1500, 800 മീറ്ററില്‍ സ്വര്‍ണവും 400ല്‍ വെള്ളിയും നേടി 13 പോയിന്റുമായാണ് ലിജിന്‍ മേളയുടെ താരമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."