നോട്ട് പിന്‍വലിച്ചതിനെതിരേ നീലഗിരിയില്‍ പ്രതിഷേധ ധര്‍ണകള്‍
പന്തല്ലൂര്‍: നോട്ട് പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഗൂഡല്ലൂരില്‍ വിവിധ സംഘടനകര്‍ പ്രതിഷേധ ധര്‍ണകള്‍ നടത്തി. ജനങ്ങളെ ദുരിതത്തിലാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഊട്ടി സെന്‍ട്രല്‍ ബസ്റ്റാന്‍ഡിന് മുന്നില്‍ ധര്‍ണ നടത്തി. ജില്ലാ പ്രസിഡന്റ് ആര്. ഗണേഷ് എം.എല്‍.എ അധ്യക്ഷനായി. സുബ്രഹ്മണ്യന്, രാമചന്ദ്രന് സംസാരിച്ചു.
പൊതുജനങ്ങളെ പ്രതിസന്ധിയിലാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂനിയന്റെ ആഭിമുഖ്യത്തില്‍ പന്തല്ലൂരിലും ഊട്ടിയിലും ധര്‍ണ നടത്തി.
ഊട്ടി സെന്‍ട്രല്‍ ബസ്റ്റാന്‍ഡിന് മുന്നില്‍ നടന്ന ധര്‍ണ ശങ്കര്ലിംഗം ഉദ്ഘാടനം ചെയ്തു. രമേശ് അധ്യക്ഷനായി. ഗുണശീലന്, മൂര്‍ത്തി, ശെല്‍വരാജ്, ലെനിന് സംസാരിച്ചു. പന്തല്ലൂര്‍ ഇന്ത്യന്‍ ബാങ്കിന് മുന്നില്‍ നടന്ന ധര്‍ണ കെ രാജന് ഉദ്ഘാടനം ചെയ്തു. മാടസ്വാമി അധ്യക്ഷനായി. പി രമേശ്, വി.എ ഭാസ്കരന്, ഷംസുദ്ധീന്, സുബ്രഹ്മണ്യന്, ബാലകൃഷ്ണന്, ശ്രീനി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."