HOME
DETAILS
MAL
ജില്ലാ കലക്ടറുടെ ജനസമ്പര്‍ക്കം ഇന്ന്
backup
November 23 2016 | 23:11 PM
കല്‍പ്പറ്റ: ജില്ലാ കലക്ടര്‍ ഡോ. ബി.എസ് തിരുമേനിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജനസമ്പര്‍ക്ക പരിപാടി ഇന്ന് രാവിലെ 10 മുതല്‍ ഉച്ചവരെ കല്‍പ്പറ്റ ടൗണ്‍ ഹാളില്‍ നടക്കും. ഇനിനകം 1000ത്തിലധികം പരാതികളാണ് കലക്ടറേറ്റില്‍ ലഭിച്ചത്. ചികിത്സാ ധനസഹായത്തിന് അപേക്ഷിച്ചവര്‍ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് രോഗികളെ കൊണ്ടുവരേണ്ടതില്ല. 13 കൗണ്ടറുകളാണ് പരാതി പരിഹാരത്തിനായി തയാറാക്കിയിരിക്കുന്നത്. പുതിയ അപേക്ഷകളും പരാതികളും പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കാം.
ലഭിച്ച പരാതികള്‍ക്ക് ഏറ്റവും അനുകൂലമായ പരിഹാര നടപടികളാണ് വകുപ്പ് തലത്തില്‍ സ്വീകരിക്കുക. എല്ലാ നടപടികളും നിയമ വിധേയമായിരിക്കണം. പരിഹാര നടപടി സ്വീകരിക്കാന്‍ കഴിയാത്ത കേസുകളില്‍ കാരണങ്ങള്‍ പരാതിക്കാരെ അറിയിക്കുമെന്നും പരിപാടിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."