HOME
DETAILS

ഗോത്ര വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക്: 'നാം മുന്നോട്ട് 'പദ്ധതിയുമായി ആര്‍.എം.എസ്.എ

  
backup
November 23 2016 | 23:11 PM

%e0%b4%97%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95

കല്‍പ്പറ്റ: ഗോത്ര വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ ആര്‍.എം.എസ്.എ 'നാം മുന്നോട്ട് ' എന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ പദ്ധതി തുടങ്ങുന്നു. ജില്ലാ പഞ്ചായത്തിന്റെയും എസ്.എസ്.എയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്‌കൂളുകളില്‍ നിന്നും ഏഴ്, ഒന്‍പത് ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് ജില്ലയിലെ മൂന്ന് ഉപജില്ലകളില്‍ ഓരോന്നില്‍ നിന്നും ഒരു വിദ്യാലയം തെരഞ്ഞെടുത്ത് നടപ്പിലാക്കാനുദ്ദേശിക്കുന്ന ഗവേഷണ പദ്ധതിയാണ് 'നാം മുന്നോട്ട് '.
ഒന്നാം ഘട്ടത്തില്‍ കല്ലൂര്‍, നീര്‍വാരം, തരിയോട് എന്നീ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളെയാണ് പരിഗണിക്കുന്നത്. ഇതോടൊപ്പം ചീരാല്‍ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ പഠന വിദ്യാലയമായി തെരഞ്ഞെടുത്തു. ദൃശ്യശ്രാവ്യ മാധ്യമങ്ങള്‍ ഉപയോഗിച്ച് വീഡിയോ പ്രദര്‍ശനത്തിന്റെയും പവര്‍ പോയ്ന്റുകളുടേയും സഹായത്താല്‍ കുട്ടികളില്‍ ബോധവല്‍കരണം നടത്തും. എല്ലാവര്‍ക്കും വിദ്യാഭ്യാസം-വിദ്യാഭ്യാസം എന്റെ അവകാശം എന്നതിന്റെ പ്രസക്തി തുടങ്ങിയ കാര്യങ്ങള്‍ ഗോത്രകലകളുടെ അകമ്പടിയോടെ അവതരിപ്പിക്കും. കുട്ടികളുടെയും രക്ഷിതാക്കളുടേയും ഇടയില്‍ നിന്നുള്ളവരുടെ സഹകരണവും പങ്കാളിത്തവും ഈ പദ്ധതിക്കായി ഉറപ്പാക്കും.
വീടുകളില്‍ പഠന സംബന്ധമായ സൗകര്യങ്ങള്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തും. മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി കുട്ടികളുടെ ആരോഗ്യ സംരക്ഷണവും ഉറപ്പാക്കും. തൊഴില്‍ പരിശീലനവും ഇതോടൊപ്പം കുട്ടികള്‍ക്ക് നല്‍കും. കുട്ടികളെ വിദ്യാലയത്തില്‍ നിലനിര്‍ത്താന്‍ വ്യത്യസ്തങ്ങളായി പ്രവര്‍ത്തനങ്ങള്‍ ഇതോടനുബന്ധിച്ച് നടത്തും. കലാപരിപാടികള്‍, ഭക്ഷ്യമേള, വിവിധ പരിശീലനങ്ങള്‍, കൃഷി തുടങ്ങി നാനവിധത്തിലുള്ള വിദ്യാഭ്യാസ കലാപ്രവര്‍ത്തനങ്ങളാണ് നാം മുന്നോട്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാര്‍ഥികളുണ്ടാക്കിയ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ഇതിന്റെ ഭാഗമായി നടക്കും. തരിയോട് സ്‌കൂളില്‍ ഇന്ന് പദ്ധതിക്ക് തുടക്കമാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹിയില്‍ ഡോക്ടറെ വെടിവെച്ചു കൊന്നു

National
  •  2 months ago
No Image

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ബോധവൽകരണവുമായി മസ്കത്ത് മുനിസിപ്പാലിറ്റി

oman
  •  2 months ago
No Image

പൂരം കലക്കലില്‍ തുടരന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; തീരുമാനം സി.പി.ഐ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം

Kerala
  •  2 months ago
No Image

യുഎഇയിൽ വാഹനപകടം; ഒരാളുടെ നില ഗുരുതരം

uae
  •  2 months ago
No Image

ഊട്ടി, കൊടൈക്കനാല്‍ വിനോദ സഞ്ചാരികള്‍ക്ക് ഇ-പാസ് തുടരും; തുടരുന്നത് ഹൈകോടതിയുടെ പുന:പരിശോധന ഉത്തരവ് വരുന്നത് വരെ

National
  •  2 months ago
No Image

500 രൂപയുടെ കള്ളനോട്ട് ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ യുവതി അറസ്റ്റില്‍

Kerala
  •  2 months ago
No Image

ആറാം തീയതി വരെ മഴ; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ലക്ഷദ്വീപ് തീരത്ത് കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

വയോജന ദിനത്തിൽ ദുബൈ എമിഗ്രേഷൻ പരിപാടികൾ സംഘടിപ്പിച്ചു

uae
  •  2 months ago
No Image

കൊല്ലം-എറണാകുളം റൂട്ടില്‍ പുതിയ സ്‌പെഷല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ

Kerala
  •  2 months ago
No Image

ഒമാന്‍ നാഷനല്‍ സാഹിത്യോത്സവ് നവംബര്‍ 15ന് സീബില്‍

oman
  •  2 months ago