വളപട്ടണം ബാങ്ക് തട്ടിപ്പ്: ഡയരക്ടര്‍ മുന്‍കൂര്‍ ജാമ്യഹരജിയുമായി വിജിലന്‍സ് കോടതിയില്‍
തലശ്ശേരി: വളപട്ടണം സഹകരണ ബാങ്ക് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്ത് പീഡിപ്പിക്കാന്‍ സാധ്യതയുണ്ടന്നു ചൂണ്ടിക്കാട്ടി ബാങ്ക് ഡയരക്ടര്‍ കോടതിയെ സമീപിച്ചു. ബാങ്ക് ഡയറക്ടറും മുസ്‌ലിംലീഗ് പ്രവര്‍ത്തകയുമായ ഫാത്തിമിയാണ് തലശ്ശേരി വിജിലന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹരജിയുമായെത്തിയത്. പൊലിസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി ഫാത്തിമി നേരത്തെ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ വിജിലന്‍സ് കോടതി മുമ്പാകെയുള്ള പരാതിയായതിനാല്‍ ഹരജി സെഷന്‍സ് കോടതിയില്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു തള്ളിയിരുന്നു. ഇവര്‍ക്കു വേണ്ടി അഭിഭാഷകന്‍ കെ വിശ്വനാണ് വിജിലന്‍സ് കോടതിയില്‍ ഹാജരായത.് ഹരജി പരിഗണിക്കുന്നത് 26ലേക്കു മാറ്റി. വായ്പകളില്‍ കൃത്രിമം കാണിച്ചും സാമ്പത്തിക തിരിമറി നടത്തിയും ആറു കോടിയിലേറെ രൂപ തട്ടിപ്പു നടത്തിയ കേസില്‍ ആദ്യ കുറ്റപത്രം നേരത്തെ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."