സമസ്ത ശരീഅത്ത് സംരക്ഷണ റാലി രണ്ടിന് കണ്ണൂരില്‍
കണ്ണൂര്‍: ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ ജില്ലയിലെ മുഴുവന്‍ മഹല്ലുകളെയുംസംഘടിപ്പിച്ച് ഡിസംബര്‍ രണ്ടിന് കണ്ണൂരില്‍ ശരീഅത്ത് സംരക്ഷണ റാലി സംഘടിപ്പിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ കമ്മിറ്റിയുടെയും പോഷകസംഘടനകളുടെയും സംയുക്ത യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് പി.കെ.പി അബ്ദുസലാം മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. സമസ്ത സെക്രട്ടറി പി.പി ഉമര്‍ മുസ്ലിയാര് അധ്യക്ഷനായി. സയ്യിദ് ഉമര്‍ കോയ തങ്ങള്‍ പ്രാര്‍ഥന നടത്തി.
മാണിയൂര്‍ അഹ്മദ് മുസ്ലിയാര്, സയ്യിദ് അസ്ലം തങ്ങള്‍ അല്‍ മശ്ഹൂര്‍, കെ.കെ.പി അബ്ദുല്ല മുസ്ലിയാര്, സയ്യിദ് ഗാലിബ് തങ്ങള്‍ അല്‍ മശ്ഹൂര്‍, കെ.പി.പി തങ്ങള്‍, സി.എച്ച് അബൂബക്കര്‍ ഹാജി, കുഞ്ഞിസീതി തങ്ങള്‍, മാണിയൂര്‍ അബ്ദുറഹ്മാന് ഫൈസി, മുഹമ്മദ് ഷരീഫ് ബാഖവി, അബ്ദുറഹ്മാന് ഹൈത്തമി, പി.ടി മുഹമ്മദ്, കെ.പി ഉസ്മാന് ഹാജി, മൊയ്തു ഹാജി പാലത്തായി, ആര് അബ്ദുല്ല ഹാജി, എ.കെ അബ്ദുല്‍ ബാഖി, ബഷീര്‍ അസ്അദി, മുഹമ്മദ് ബ്നു ആദം, സിദ്ദീഖ് ഫൈസി, മുഹമ്മദ് ഫൈസി, അബ്ദുല്‍ ഷുക്കൂര്‍ ഫൈസി, അഷ്റഫ് ബംഗാളി മുഹല്ല, പി.പി മുഹമ്മദ് കുഞ്ഞി, റഹീം ചെമ്പാട്, സി മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ സലാം ദാരിമി, സലാം ഇരിക്കൂര്‍, അബ്ദുല്‍ സത്താര്‍ വളക്കൈ, കെ.കെ സൂപ്പി ഹാജി, ഫാറൂഖ് വട്ടപ്പൊയില്‍, ജുനൈദ് ചാലാട്, അഫ്സല് രാമന്തളി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."