നാലു വര്‍ഷമായി ഫെലോഷിപ്പില്ല: ഗവേഷകരുടെ പിച്ച തെണ്ടല് സമരം
കണ്ണൂര്‍: സര്‍വകലാശാല ജെ.ആര്.എഫ് ഗവേഷകര്‍ എസ്.എഫ്.ഐ, എ.കെ.ആര്.എസ്.എ എന്നിവയുടെ നേതൃത്വത്തില്‍ സര്‍വകലാശാലക്കു മുന്നില്‍ പിച്ച തെണ്ടല് സമരം നടത്തി.
ഗവേഷക വിദ്യാര്‍ഥികളുടെ നാലു വര്‍ഷത്തോളമുള്ള ഫെലോഷിപ്പ് തുക യൂനിവേഴ്സിറ്റി അധികൃതര്‍ തടഞ്ഞുവച്ചിരിക്കുകയാണ്. ഫെലോഷിപ്പ് സര്‍വകലാശാല ഫണ്ടില്‍ നിന്നു നല്‍കാമെന്ന് സിന്‍ഡിക്കേറ്റ് തീരുമാനിച്ചെങ്കിലും സര്‍വകലാശാല അധികൃതര്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സല് ഉദ്ഘാടനം ചെയ്തു. അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ സിന്‍ഡിക്കേറ്റ് അടക്കം യോഗം ചേര്‍ന്നു 28ന് അനുകൂല നടപടി സ്വീകരിക്കാമെന്ന പി.വി.സിയുടെ ഉറപ്പില്‍ സമരം അവസാനിച്ചു. എ.കെ.ആര്.എസ്.എ പ്രസിഡന്റ് പി.എസ് പ്രശാന്ത്, സെക്രട്ടറി ശരത് രവി, ജോയിന്റ് സെക്രട്ടറി ദീപ ചിറ്റാക്കൂല്‍, യൂനിവേഴ്സിറ്റി യൂനിയന്‍ ചെയര്മാന് എം.കെ വിഷ്ണു, മുഹമ്മദ് അഫ്സല്, ഷിബിന്‍ കാനായി, പി.പി ഷിജു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."