HOME
DETAILS
MAL
നാട്ടുകാര്‍ ഒരുമിച്ചു: അമ്പതോളം കുടുംബങ്ങള്‍ക്ക് റോഡൊരുങ്ങി
backup
November 24 2016 | 04:11 AM
പെരിങ്ങത്തൂര്‍: കരിയാട് പുളിയനമ്പ്രം ഈസ്റ്റ് വാര്‍ഡിന്റെ സമഗ്ര വികസനത്തിന്റെ ഭാഗമായി അമ്പതോളം കുടുംബങ്ങള്‍ക്ക് റോഡൊരുങ്ങി.
നിരവധിയാളുകള്‍ കാല്‍നടയായി മാത്രം പോകാവുന്ന കാടു മൂടിക്കിടന്ന ഇടവഴിയാണ് പ്രദേശത്തെ വീട്ടുകാര്‍ സ്ഥലം വിട്ടുനല്‍കിയതോടെ വീതികൂട്ടി റോഡാക്കിമാറ്റിയത്. ഇതോടെ പുളിയനമ്പ്രം മുസ്ലിം യു.പി സ്കൂളിലേക്കും പുളിയനമ്പ്രം പോസ്റ്റ് ഓഫിസിലേക്കും പോകാവുന്ന പ്രധാന റോഡായി ഇതുമാറി. നാട്ടുകാരുടെയും ഉദാരമതികളുടെയും സഹായത്തോടെ പാനൂര്‍ നഗരസഭ 19ാം വാര്‍ഡ് കൗണ്‍സിലര്‍ ജഫ്നാസ് ദാവൂദിന്റെ നേതൃത്വത്തിലാണ് 800 മീറ്റര്‍ റോഡ് നിര്‍മിച്ചത്. റോഡ് നിര്‍മാണത്തിന് സാദിഖ് ഇട്ടലില്‍, നഫീര്‍ കോറോത്ത്, റഹീസ് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."