മേരിയുടെ തോല്‍വി സ്വന്തം പഞ്ചായത്തില്‍ നിന്നേറ്റ തിരിച്ചടി
വടക്കാഞ്ചേരി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കപ്പിനും, ചുണ്ടിനും ഇടയില്‍ എം.എല്‍.എ സ്ഥാനം നഷ്ടപ്പെട്ട മേരി തോമസിന് ആകെയുള്ള ഒമ്പത് പഞ്ചായത്തുകളില്‍ അഞ്ചിലും പോസ്റ്റല്‍ വോട്ടിലും ഭൂരിപക്ഷം ലഭിച്ചിട്ടും വിനയായത് സ്വന്തം പഞ്ചായത്തില്‍ നിന്നേറ്റ തിരിച്ചടി.
തെക്കുംകര പഞ്ചായത്തിന്റെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയും നിലവില്‍ പഞ്ചായത്ത് ഉള്‍പ്പെടുന്ന ജില്ലാ പഞ്ചായത്ത് മെമ്പര്‍ കൂടിയായ മേരി തോമസിന് 2000 ത്തിലേറെ വോട്ടാണ് ഇടത് നേതൃത്വം പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍ ലഭിച്ചത് 962 വോട്ട് മാത്രമാണ്.
നഗരസഭയിലെ മുണ്ടത്തിക്കോട് 1067, വടക്കാഞ്ചേരി 279, എന്നിങ്ങനേയും മുളങ്കുന്നത്ത്കാവ് 953, അവണൂര്‍ 566 വോട്ടുകളുമാണ് മേരിക്ക് ലഭിച്ച ഭൂരിപക്ഷം.
പോസ്റ്റല്‍ വോട്ടില്‍ 72 വോട്ടിന്റെ മേല്‍കയ്യും മേരിക്ക് ലഭിച്ചു. അനില്‍ അക്കരക്ക് കൈപറമ്പ് 446, തോളൂര്‍ 707, അടാട്ട് 1854, കോലഴി 1015 എന്നിങ്ങനെയാണ് ഭൂരിപ ക്ഷം ലഭിച്ചത് .
എന്‍ ഡി എ യ്ക്ക് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് വടക്കാഞ്ചേരി നഗര സഭയിലെ വടക്കാഞ്ചേരി മേഖലയില്‍ നിന്നാണ് ഇവിടെ 4010 വോട്ട് മുന്നണി നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."