HOME
DETAILS

ഓര്‍ക്കുളത്തു കൂട്ടിയിട്ടിരുന്ന കുലച്ചിലുകള്‍ തീയിട്ടു നശിപ്പിച്ചു

  
backup
November 24 2016 | 05:11 AM

%e0%b4%93%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%9f

ചെറുവത്തൂര്‍: നിരോധനത്തിനിടയിലും കടലില്‍ തെങ്ങിന്‍കുലച്ചില്‍ ഉപയോഗിച്ചു മത്സ്യബന്ധനം നടത്താന്‍ നീക്കം. അശാസ്ത്രീയ മത്സ്യബന്ധനത്തിനായി ഓര്‍ക്കുളത്തു ശേഖരിച്ചു വച്ച കുലച്ചിലുകള്‍ പൊലിസിന്റെ നേതൃത്വത്തില്‍ തീയിട്ടു നശിപ്പിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജയനാരായണന്റെ നേതൃത്വത്തില്‍ അടുത്തിടെ വിളിച്ചുചേര്‍ത്ത യോഗത്തില്‍ തെങ്ങിന്‍കുലച്ചില്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം കര്‍ശനമായി തടയാന്‍ തീരുമാനിച്ചിരുന്നു.
കൂന്തല്‍, കണവ തുടങ്ങിയവയുടെ പ്രജനനത്തെ ബാധിക്കുമെന്നതിനാലായിരുന്നു തീരുമാനം. ഇതിനിടയില്‍ ഓര്‍ക്കുളത്തു വന്‍തോതില്‍ കുലച്ചിലുകള്‍ ശേഖരിച്ചു വച്ചതായി വിവരം ലഭിച്ചതിനെ തുടര്‍ന്നു ബോട്ടുടമകളും തൊഴിലാളികളും അവിടെയെത്തി. ചന്തേര അഡിഷണല്‍ എസ്.ഐ മോഹനന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും സ്ഥലത്തെത്തി. വലകള്‍, പ്ലാസ്റ്റിക് കുപ്പികള്‍ എന്നിവയും കുലച്ചിലുകള്‍ക്കൊപ്പം ശേഖരിച്ചിരുന്നു. ഇവയെല്ലാം മടക്കര പഴയ തുറമുഖത്ത് എത്തിച്ചാണു തീയിട്ടത്.
രാജ്യാന്തര വിപണിയില്‍ വന്‍വിലയുള്ള കൂന്തല്‍, കണവ എന്നീ മത്സ്യങ്ങളെ പിടിക്കാനാണു തെങ്ങിന്‍കുലച്ചില്‍ ഉപയോഗിക്കുന്നത്. കടലില്‍ കൃത്രിമ ആവാസകേന്ദ്രങ്ങള്‍ ഉണ്ടാക്കി അവിടേക്ക് ഇത്തരം മത്സ്യങ്ങളെ ആകര്‍ഷിച്ച് എത്തിച്ചശേഷം പിടിക്കുക എന്നതാണു തന്ത്രം. കൂന്തല്‍, കണവ എന്നിവ മുട്ടയിടുന്ന ഈ സമയത്തു നൂറുകണക്കിനു തെങ്ങിന്‍കുലച്ചില്‍ ഒന്നിച്ചുകെട്ടി യന്ത്രവല്‍കൃത വള്ളങ്ങള്‍ വഴി കടലില്‍ വളരെ ദൂരെ കൊണ്ടു ചെന്നിടും. ജി.പി.എസ് ഉപകരണം വഴി കുലച്ചില്‍ ഇട്ട സ്ഥലം കൃത്യമായി രേഖപ്പെടുത്തി ഇത്തരം സംഘം കരയിലേക്കു മടങ്ങും. മുട്ടയിടാനായി കൂന്തല്‍, കണവ എന്നിവ കുലച്ചില്‍കെട്ടില്‍ അള്ളിപ്പിടിച്ചിരിക്കും.
മത്സ്യബന്ധന സംഘം രണ്ടോ മൂന്നോ ദിവസം കഴിഞ്ഞു വീണ്ടും കടലില്‍ കുലച്ചില്‍ നിക്ഷേപിച്ച സ്ഥലത്തെത്തി ചൂണ്ട ഉപയോഗിച്ച് ഇവയെ പിടിച്ചെടുക്കുകയാണു രീതി. മുട്ടയിടുന്ന സമയത്തു മത്സ്യങ്ങളെ പിടിച്ചാല്‍ ഇവയ്ക്കു വംശനാശം വരുമെന്നാണു പരമ്പരാഗത മത്സ്യതൊഴിലാളികളുടെ ആശങ്ക.
വര്‍ഷങ്ങള്‍ക്കു മുന്‍പു കുലച്ചില്‍ മത്സ്യബന്ധനം സംബന്ധിച്ച തര്‍ക്കം കടലിലും കരയിലും ദിവസങ്ങളോളം സംഘര്‍ഷത്തിനു കാരണമായിരുന്നു. ഇതരസംസ്ഥാന തൊഴിലാളികള്‍ തദ്ദേശീയരായ ചിലരുടെ സഹായത്തോടെയാണ് അനധികൃത മത്സ്യബന്ധനം നടത്തുന്നതെന്നും ആരോപണമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിടെക്സ് ഗ്ലോബൽ 2024 ഒക്ടോബർ 14-ന് ആരംഭിക്കും

uae
  •  3 months ago
No Image

പാറിപ്പറക്കാന്‍ ശംഖ് എയര്‍ലൈന്‍; കമ്പനിക്ക് കേന്ദ്ര ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പച്ചക്കൊടി

National
  •  3 months ago
No Image

തട്ടിപ്പ് ലക്ഷ്യമിട്ടുള്ള ഫോൺ കാളുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഒമാനിലെ ഇന്ത്യൻ എംബസി

oman
  •  3 months ago
No Image

വടം പൊട്ടി; അര്‍ജുന്റെ ലോറി കരയ്ക്ക് കയറ്റാനായില്ല; ദൗത്യം നാളെയും തുടരും

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-09-25-2024

PSC/UPSC
  •  3 months ago
No Image

അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് കര്‍ണാടക വഹിക്കും; ഷിരൂരില്‍ തെരച്ചില്‍ തുടരുമെന്ന് സിദ്ധരാമയ്യ

Kerala
  •  3 months ago
No Image

കുവൈത്തിൽ കപ്പൽ അപകടത്തിൽ പെട്ട മകനെയും കാത്ത് കുടുംബം; 'ശരീരമെങ്കിലും കാണണം', ഇടപെടണമെന്ന് മാതാപിതാക്കൾ

Kuwait
  •  3 months ago
No Image

സി എച്ച് മുഹമ്മദ് കോയാ പാരറ്റ് ഗ്രീൻ സാഹിത്യപുരസ്ക്കാരം ശ്രീകുമാരൻ തമ്പിക്ക്

Kerala
  •  3 months ago
No Image

യുഎഇ പൊതുമാപ്പ്; ആമർ സെന്ററുകൾ വഴി 19,772 നിയമ ലംഘകരുടെ സ്റ്റാറ്റസ് ക്രമീകരിച്ചു

uae
  •  3 months ago
No Image

94-ാമത് സഊദി ദേശീയദിനം ദുബൈ എയർപോർട്ടിൽ പ്രൗഢമായി ആഘോഷിച്ചു

uae
  •  3 months ago