ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹം
പള്ളിക്കര: ഭാരതത്തിന്റെ മതേതര സ്വഭാവത്തിന് അറുതി വരുത്തി മുത്തലാഖിന്റെ പേരു പറഞ്ഞ് ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കം പ്രതിഷേധാര്‍ഹമാണെന്നു പള്ളിക്കര സംയുക്ത മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു. വിവിധ മതസ്തരുടെ വിശ്വാസവും ആദര്‍ശവും അന്യോന്യം അംഗീകരിക്കാനുള്ള ഭാരതീയരുടെ നല്ല മനസ്ഥിതിക്കാണ് ഏക സിവില്‍കോഡ് നടപ്പിലാക്കി മതിലുകള്‍ പണിയാന്‍ ശ്രമിക്കുന്നത്. ഈ ശ്രമത്തെ മതേതരത്വത്തില്‍ വിശ്വസിക്കുന്ന എല്ലാവരുടെയും പിന്തുണയോടെ ചെറുത്തു തോല്‍പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഖാസി പൈവളിഗെ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എ അബൂബക്കര്‍ ഹാജി അധ്യക്ഷനായി. സംയുക്ത ജമാഅത്ത് പരിധിയില്‍പെട്ട ജമാഅത്തുകളില്‍ ലഹരി വിരുദ്ധ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കും വിവാഹ ധൂര്‍ത്തിനുമെതിരേ ബോധവല്‍ക്കരണത്തിനു ഊന്നല്‍ നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. ജനറല്‍ സെക്രട്ടറി ടി.പി കുഞ്ഞബ്ദുല്ല ഹാജി, കെ.ഇ.എ ബക്കര്‍, പി.എം അബ്ദുല്‍ ഖാദര്‍ ഹാജി, സിദ്ദീഖ് പള്ളിപ്പുഴ, ഹംസ മഠം, മുഹമ്മദ് കുഞ്ഞി പള്ളിപ്പുഴ, അബ്ദുല്ല ഹാജി, ബിലാല്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."