കളളപണ കൈമാറ്റം : പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്
ചേര്‍ത്തല : കള്ളപ്പണം കൈമാറ്റം ചെയ്ത പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ്. കള്ളപ്പണം കൈമാറ്റത്തിനിടെ മര്‍ദിച്ചു പണം തട്ടിയെടുത്ത പ്രതികള്‍ ലഹരിമരുന്ന് സംഘമാണെന്നും വിവരം ലഭിച്ചിട്ടുണ്ട്.
തിരുവിഴ, മാവുങ്കല്‍, പതിനെട്ട് കവല പ്രദേശവാസികളായ ഇവരെല്ലാം ഒളിവിലാണ്. കാപ്പ നിയമപ്രകാരം കരുതല്‍ തടവില്‍ കഴിഞ്ഞിട്ടുള്ളവരും, കൊലക്കേസ്, ലഹരിമരുന്ന് കേസുകളിലെ പ്രതികളുമാണിവര്‍. അതേസമയം ഇതുമായി ബന്ധപ്പെട്ട ഇടനിലക്കാരനെന്ന് സംശയിക്കുന്ന വനസ്വര്‍ഗം സ്വദേശി ടിന്‍സോയെ ബുധനാഴ്ച പൊലീസ് ചോദ്യം ചെയ്തു. പ്രതികളെ ആരെന്ന് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതായും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും മാരാരിക്കുളം സി.ഐ ജെ.ഉമേഷ് കുമാര്‍ പറഞ്ഞു.
അതേസമയം മര്‍ദനത്തിന് ഇരയായ മണ്ണഞ്ചേരിയിലെ വ്യാപാരി എ.റഷീദ്, സുഹൃത്ത് വരകടി സ്വദേശി ബോബ സ് ലിസാന്റാ എന്നിവരെ ബുധനാഴ്ച വീണ്ടും പൊലീസ് ചോദ്യം ചെയ്തു. ആറരലക്ഷം രൂപയുടെ പുതിയ 2000 രൂപ എങ്ങനെ കിട്ടിയതു സംബന്ധിച്ച് വ്യക്തമായ മറുപടി നല്‍കുവാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ലെന്നാണ് വിവരം. സാമ്പത്തിക സ്രോതസ് സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ഹാജരാക്കുവാനും പൊലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്.
തിരുവിഴ പതിനെട്ടുകവലയ്ക്ക് സമീപത്തെ വീട്ടില്‍ പഴയ നോട്ടുകള്‍ക്കു പകരം പുതിയ നോട്ടു കൊടുക്കുവാന്‍ വന്നപ്പോഴാണ് ഇവര്‍ക്ക് മര്‍ദനമേറ്റത്.
പുതിയ ആറരലക്ഷം രൂപ നല്‍കുമ്പോള്‍ പഴയ എട്ടര ലക്ഷം നേടാനാണ് ഇവര്‍ പണവുമായെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."