ആരോഗ്യരംഗത്തെ ഉപകരണങ്ങളുടെ വില്പനയില് വ്യാപക ക്രമക്കേട്
കാക്കനാട് : ആരോഗ്യ രംഗത്തെ വിവിധ ഉപകരണങ്ങള്‍ വില്പന നടത്തുന്ന സ്ഥാപനങ്ങളില്‍ വ്യാപക തട്ടിപ്പുകള്‍. ലീഗല്‍ മെട്രോളജി വകുപ്പ് സെന്‍ട്രല്‍ സോണില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് യാതൊരു മാനദണ്ഡവുമില്ലാതെ നിയമം ലംഘിച്ച് ഉപകരണങ്ങള്‍ വിറ്റഴിക്കുന്നതായി കണ്ടെത്തിയത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകള്‍ ഉള്‍പ്പെടുന്ന സെന്‍ട്രല്‍ റീജണല്‍ പരിധിയിലാണു 'സ്പെഷല്‍ ഡ്രൈവ്' നടത്തിയത്.
32 സ്ഥാപനങ്ങള്‍ പരിശോധിച്ചതില്‍ ക്രമക്കേട് കണ്ടെത്തിയ 23 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. ലീഗല്‍ മെട്രോളജി മധ്യമേഖല ഡെപ്യൂട്ടി കണ്ട്രോളര് ആര്. രാം മോഹന്റെ നേതൃത്വത്തില്‍ എട്ട് സ്ക്വാഡുകളാണ് നാല് ജില്ലകളില്‍ പരിശോധന നടത്തിയത്. പ്രഷര്‍ പരിശോധിക്കുന്ന ബിപി അപ്പാരറ്റസ്, പനി അളക്കുന്ന തെര്‍മോ മീറ്റര്‍, ശരീരത്തിലെ പഞ്ചസാരയുടെ അളവ് നോക്കുന്ന ഗ്ലുക്കോ മീറ്റര്‍, ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കാനായി ഉപയോഗിക്കുന്ന ടെലസ്കോപ്പ് തുടങ്ങിയവ വില്‍ക്കുന്ന സ്ഥാപനങ്ങളിലാണു ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."