'നിറകതിര്‍ - 2016' കിസാന്‍ മേള സമാപിച്ചു
പെരുമ്പാവൂര്‍: അഗ്രികള്‍ച്ചര്‍ ടെക്‌നോളജി മാനേജ്മന്റ് ഏജന്‍സി (ആത്മ) കുറുപ്പംപടിയില്‍ സംഘടിപ്പിച്ച നിറകതിര്‍ 2016 കിസാന്‍ മേള സമാപിച്ചു. കുറുപ്പംപടി കമ്മ്യൂണിറ്റി ഹാളില്‍ മൂന്ന് ദിവസമായി നടന്നുവന്ന പരിപാടിയുടെ അവസാനദിനം നടന്ന കിസാന്‍മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ ഉദ്ഘാടനം ചെയ്തു.
കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണന്‍, ജില്ലാ പ്രൊജക്ട് ഡയറക്ടര്‍ എസ്.പുഷ്പ കുമാരി, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ രാജന്‍ ജോസഫ്, പ്രിയ ജയസേനന്‍, കൃഷി അസി.ഡയറക്ടര്‍ രഞ്ജന്‍ ജേക്കബ് എന്നിവര്‍ സംസാരിച്ചു. പശുക്കളിലെ രോഗങ്ങളും നിയന്ത്രണ മാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ നെടുമ്പാശ്ശേരി സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ. റ്റി.ആര്‍ ഷെര്‍ലി ക്ലാസെടുത്തു. കൃഷിയിടങ്ങളിലെ ശാസ്ത്രീയ ജലവിനിയോഗം എന്ന വിഷയത്തില്‍ കേരള കാര്‍ഷീക സര്‍വ്വകലാശാലയിലെ ഡോ. മേരി റെജീന ക്ലാസെടുത്തു.
ജില്ലയിലെ 14 ബ്ലോക്കുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ തങ്ങളുടെ പരീക്ഷണങ്ങള്‍, അുഭവങ്ങള്‍, വിജയരഹസ്യങ്ങള്‍ എന്നിവ കര്‍ഷകരുമായി പങ്കുവെച്ചു.
വൈകീട്ട് നടന്ന സമാപന സമ്മേളനം മുവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശാരദ മോഹന്‍ വിജയഗാഥകള്‍ അവതരിപ്പിച്ച കര്‍ഷകര്‍ക്ക് ഉപഹാരവും സാക്ഷ്യപത്രവും സമ്മാനിച്ചു.
ബിന്ദു ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ആത്മ ഡെപ്യൂട്ടി ഡയറക്ടര്‍ രാജന്‍ ജോസഫ്, കൃഷി അസി. ഡയറക്ടര്‍ രഞ്ജന്‍ ജേക്കബ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."