ലഹരിക്കെതിരേയുള്ള യുദ്ധം സമൂഹം ഏറ്റെടുക്കണം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
കോട്ടയം : ശത്രുരാജ്യത്തില്‍നിന്നുള്ള ആക്രമണംപോലെതന്നെ അപകടകരമാണ് പുതുതലമുറയുടെ ലഹരിയോടുള്ള ആസക്തിയെന്നും ലഹരിക്കെതിരേയുള്ള യുദ്ധത്തില്‍ സമൂഹം ഒന്നാകെ അണിചേരണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ പറഞ്ഞു.
ലഹരി വിരുദ്ധ സംസ്ഥാനതല റാലി സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആയിരത്തോളം വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ചെത്തിയ ലഹരി വിരുദ്ധ റാലിക്കു സ്വീകരണവും സമ്മേളനവും ബിഷപ്പ് തോമസ് കെ. ഉമ്മന്‍ ഉദ്ഘാടനം ചെയ്തു.
ഡോ. പി.ആര്‍. സോന അധ്യക്ഷനായി . എസ്.എന്‍.ഡി.പി. കോട്ടയം യൂനിയന്‍ പ്രസിഡന്റ് എ.ജി. തങ്കപ്പന്‍, വി. ജയകുമാര്‍, ജോഷി ഫിലിപ്, ഫാ. ജസ്റ്റിന്‍ കാളിയാനിയില്‍ സി.എം.ഐ, ജി. അനില്‍ കുമാര്‍, മോഹന്‍ ജി. കുറിച്ചി, പി.യു. തോമസ്, എം.ആര്‍. പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
രാവിലെ കേരള നവോത്ഥാനവും ചാവറയച്ചനും എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. ഡോ. കുര്യാസ് കുമ്പളക്കുഴി, ഡോ. ജോസ് കെ മാനുവല്‍, ഡോ ബിജു മലയില്‍, ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍, ഡോ. വി. കെ. നാരായണ കൈമള്‍, ഫാ. ഡോ. സുനില്‍ ജോസ് സി.എം.ഐ തുടങ്ങിയവര്‍ പങ്കെടുത്തു.
തുടര്‍ന്നു നടന്ന സര്‍ഗസംവാദത്തില്‍ ഡോ. ചാക്കോ സി പെരിയത്ത് മോഡറേറ്ററായി. ജോണി ജെ പ്ലാത്തോട്ടം, രാജന്‍ കൂരോപ്പട, ഉണ്ണികൃഷ്ണന്‍ കിടങ്ങൂര്‍, ആശ കിടങ്ങൂര്‍, പി. ഗീത, ഗോവിന്ദന്‍, സി. ടി. തോമസ് പൂവരണി, വി. എം. അനൂപ്, മുഹമ്മദ് ഷഹാസ്, പെരുങ്കടവിള വിന്‍സെന്റ് എന്നിവര്‍ പങ്കെടുത്തു.
എഴുത്തും വായനയും പരിപാടിയില്‍ രവിവര്‍മ്മ തമ്പുരാന്‍ എഴുതിയ ശയ്യാനുകമ്പയാണ് ചര്‍ച്ച ചെയ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."