വികസനരംഗത്ത് സമഗ്രമാറ്റത്തിന് നവകേരള മിഷന്‍ കര്‍മപദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നു
തൊടുപുഴ: സംസ്ഥാനത്തിന്റെ വികസന പ്രക്രിയയില്‍ സമഗ്രമാറ്റം ലക്ഷ്യമാക്കി നടപ്പാക്കുന്ന നവകേരള മിഷന്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍മ്മപദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നു. നിലവിലുള്ള പദ്ധതി പ്രവര്‍ത്തന രീതികള്‍ കാലാനുസൃതം മെച്ചപ്പെടുത്തി ജനോപകാരപ്രദമായി നടപ്പാക്കുന്നത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ ജി.ആര്‍. ഗോകുലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല കര്‍മ്മസേന ചര്‍ച്ച ചെയ്തു.
വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടി മുന്നില്‍ കണ്ട്് പദ്ധതികള്‍ രൂപകല്‍പ്പന ചെയ്യുന്നതിനും ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്നതിനും യോഗം തീരുമാനിച്ചു.
മാലിന്യസംസ്‌കരണം, ജലസംരക്ഷണം, കൃഷിവികസനം എന്നിവ ഉള്‍പ്പെടുന്ന ഹരിതകേരളം പദ്ധതിക്ക് പ്രത്യേക ഊന്നല്‍ നല്‍കും. ജനപങ്കാളിത്തം ഉറപ്പു വരുത്തി തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഡിസംബര്‍ എട്ടിന് ഓരോ തദ്ദേശ സ്ഥാപനവും അനുയോജ്യമായ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും.
വിവിധ വകുപ്പുകളുടെ പഞ്ചായത്തുതല ഏകോപനം ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ നിര്‍വഹിക്കും. മികച്ച ചികിത്സാ സൗകര്യങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കാന്‍ ജനസൗഹൃദ സര്‍ക്കാര്‍ ആശുപത്രികള്‍ എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ആര്‍ദ്രം, ഭൂരഹിത ഭവനരഹിതര്‍ക്ക് ഉയര്‍ന്ന ജീവിത സൗകര്യവും ജീവനോപാധിയും ഉറപ്പാക്കുന്ന ലൈഫ്, കുട്ടികളുടെ കഴിവുകളെ അടിസ്ഥാനമാക്കി പഠനരീതി ഉടച്ചുവാര്‍ക്കുന്ന സമഗ്ര വിദ്യാഭ്യാസ നവീകരണ പദ്ധതി എന്നിവയാണ് വികസന രംഗത്ത് സര്‍ക്കാര്‍ പുതിയ ദിശാബോധത്തോടെ നടപ്പാക്കുന്ന മറ്റു പദ്ധതികള്‍.
ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസ് പി മാത്യു, ശുചിത്വമിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ സാജു വര്‍ഗ്ഗീസ്, ജോയിന്റ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ സനൂപ് എസ്, പ്രിന്‍സിപ്പല്‍ കൃഷിഓഫീസര്‍ പി.ജി. ഉഷാകുമാരി, ജില്ലാ ഫിഷറീസ് ഓഫീസര്‍ സുരേന്ദ്രന്‍ നായര്‍ സി.ആര്‍, ജലനിധി റീജിയണല്‍ ഡയറക്ടര്‍ റെജി കെ.ജി, ഇറിഗേഷന്‍ അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. ബാലശങ്കര്‍, മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. ജോര്‍ജ്ജ് ഡാനിയേല്‍, ബിജു ജോസഫ് ( കുടുംബശ്രീ), ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസര്‍ ജി. അനില്‍കുമാര്‍, ഐ.റ്റി.ഡി.പി ഓഫീസര്‍ സുധീര്‍ എസ്.എസ്, ജല അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.കെ. ചന്ദ്രദാസ്, എസ്.എസ്. എ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ധന്യ പി. വാസു, ജില്ലാ പട്ടികജാതി ഓഫിസര്‍ പി.എ. ശശി, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സോഫി ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."