വകുപ്പ് പൊള്ളുമെന്ന് മന്ത്രി എം. എം. മണി
കട്ടപ്പന (ഇടുക്കി): തനിക്കു ലഭിച്ച വകുപ്പ് പൊള്ളുന്നതാണെന്ന് വൈദ്യുതി മന്ത്രി എം. എ.ം മണി. കട്ടപ്പനയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളവുമില്ല മഴയുമില്ല, ഈ വര്‍ഷം വൈദ്യുതി പ്രശ്‌നമാകും. സോളാര്‍, കാറ്റാടി, തെര്‍മല്‍ തുടങ്ങിയ ബദല്‍ സംവിധാനങ്ങള്‍ നോക്കേണ്ടിവരും. സംസ്ഥാനത്ത് വൈദ്യുതിയില്ലാത്ത ഒരു വീടുമുണ്ടാവരുത്. കെ.എസ്.ഇ.ബി യില്‍ നിലവിലുള്ള ജോലി ഒഴിവുകള്‍ പി.എസ്.സി മുഖേന നികത്തും. മാലിന്യ മുക്ത കേരളം, അഴിമതി രഹിത ഭരണം ഇക്കാര്യങ്ങളിലെല്ലാം ജനങ്ങള്‍ പ്രതീക്ഷയിലാണ് . നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്ന് രാജ്യത്തു വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് ഉണ്ടായിരിക്കുന്നത്. ആകെയുള്ളതില്‍ 86 ശതമാനം നോട്ടും മോദി പിന്‍വലിച്ചു. അവശേഷിച്ച 14ശതമാനം ചില്ലറ നോട്ടുകള്‍ കൊണ്ട് വേണം ജനം ജീവിക്കാന്‍. ഒ രാജഗോപാലും കുമ്മനവും ഇതിനെ അനുകൂലിക്കുകയാണ്. സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ ഡെപ്പോസിറ്റ് തകര്‍ക്കാനാണ് നീക്കം. റിസര്‍വ് ബാങ്കിനെ മോദി ബാങ്കെന്നാണു വിളിക്കേണ്ടത്. ദിവസവും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിര്‍ദേശങ്ങളാണ് റിസര്‍വ് ബാങ്ക് പുറപ്പെടുവിക്കുന്നത്. ഇതിനെതിരെ എല്‍ ഡി എഫ് വ്യാഴാഴ്ച മുതല്‍ രാപ്പകല്‍ സമരം ആരംഭിക്കുകയാണെന്നും മന്ത്രി മണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."