ലോറി ഡിവൈഡറില്‍ ഇടിച്ചു കയറി
കുന്നംകുളം: പെരുമ്പിലാവില്‍ ലോറി ഡിവേഡറില്‍ ഇടിച്ചു കയറി, ആര്‍ക്കും പരുക്കില്ല. തിരുവനന്തപുരത്തു നിന്നും പെരിന്തല്‍മണ്ണയിലേക്ക് അരിയുമായി വന്നിരുന്ന നാഷ്ണല്‍ പെര്‍മിറ്റ് ലോറി പെരുമ്പിലാവില്‍ പുലര്‍ച്ചെ 4 മണിയോടു കൂടി നിയന്ത്രണം വിട്ട് ഡിവേഡറില്‍ ഇടിച്ചു കയറുകയായിരുന്നു.
ഓരാഴ്ച്ചക്കാലമായി മേഖലയില്‍ രാത്രി സമയങ്ങളില്‍ ഇത്തരത്തിലുളള അപകടങ്ങള്‍ നിത്യ സംഭവമാണ്. പെരുമ്പിലാവ് ജംഗ്ഷനിലെ മൂന്നായി തിരിയുന്ന സ്ഥലത്തുള്ള ഈ ഡിവൈഡര്‍ തിരിച്ചറിയുന്നതിനു വേണ്ടി സ്ഥാപിച്ചിരുന്ന റിഫ്‌ളക്ട് ബോര്‍ഡ് മറ്റൊരപകടത്തില്‍ തകര്‍ന്നുപോയതോടെയാണ് അപകടമുണ്ടാകുന്നത്.
മേഖലയിലെ രാത്രിക്കാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ വഴിയോരങ്ങളിലേക്ക് ഇറക്കി കച്ചവടം നടത്തുമ്പോള്‍ റോഡിന്റെ ഗതി മനസിലാക്കാതെ മദ്യഭാഗത്തിലൂടെ വരുന്ന വാഹനങ്ങളാണ് ഇത്തരത്തില്‍ അപകടത്തില്‍പ്പെടുന്നത്.
അധികൃതര്‍ ഉടന്‍ തന്നെ തകര്‍ന്നു പോയ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."