HOME
DETAILS
MAL
'കേന്ദ്രസര്‍ക്കാരിന്റേത് മതേതര പൈതൃകത്തെ അലോസരപ്പെടുത്തുന്ന നടപടി'
backup
November 24 2016 | 05:11 AM
മലപ്പുറം: രാജ്യത്തിന്റെ മതേതര പൈതൃകത്തെ അലോസരപ്പെടുത്തുന്ന നടപടിയാണ് കേന്ദ്രം ഭരിക്കുന്ന എന്‍.ഡി.എ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ഇതിനെതിരേ ജനജാഗ്രത ശക്തമാകണമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സ്വാതന്ത്ര്യ സമരസേനാനിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന മുഹമ്മദ് അബ്ദുറഹിമാന് സാഹിബിന്റെ എഴുപത്തിയൊന്നാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് മലപ്പുറം അബ്ദുറഹിമാന് സാഹിബ് അനുസ്മരണ സമിതി സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആര്യാടന് മുഹമ്മദ് അധ്യക്ഷനായി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മംഗലം ഗോപിനാഥിന് ആര്യാടന് മുഹമ്മദ് പുരസ്കാരം സമ്മാനിച്ചു. എ.പി അനില്‍കുമാര്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് ഇ. മുഹമ്മദ് കുഞ്ഞി, വീക്ഷണം മുഹമ്മദ്, വി.വി പ്രകാശ്, സി. ഹരിദാസ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."