പിന്തുണയുമായി ഫൈസലിന്റെ വീട്ടിലേക്ക് സന്ദര്‍ശകപ്രവാഹം
തിരൂരങ്ങാടി: കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റെ കുടുംബത്തിന്റെ കണ്ണീരൊപ്പാനും പിന്തുണ വാഗ്ദാനം ചെയ്യുന്നതിനുമായി സന്ദര്‍ശകരുടെ ഒഴുക്ക്. ഫൈസലിന്റെ കുടുംബം ഇപ്പോള്‍ താമസിക്കുന്ന തിരുത്തിയിലെ അമ്മാവന്റെ വീട്ടിലേക്കാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി മത, രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരടക്കം നൂറുകണക്കിനാളുകള്‍ നിത്യേന എത്തുന്നത്.
ഫൈസലിന്റെ ഖബര്‍ സന്ദര്‍ശിച്ചു പ്രാര്‍ഥന നടത്തിയ ശേഷമാണ് പലരും വീട്ടിലെത്തുന്നത്. കുടുംബത്തെ ആശ്വസിപ്പിച്ചു പ്രാര്‍ഥന നടത്തിയ ശേഷമാണ് തിരിച്ചുപോകുന്നത്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പി.കെ അബ്ദുറബ്ബ് എം.എല്‍.എ, എ.പി അനില്‍ കുമാര്‍ എം.എല്‍.എ, വി. അബ്ദുറഹ്മാന്‍ എം.എല്‍.എ, മുന്‍ എം.എല്‍.എ അബ്ദുറഹ്മാന്‍ രണ്ടത്താണി, സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി, കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുള്ളക്കോയ മദനി, ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് ഡോ. എ.ഐ അബദുല്‍ മജീദ് സ്വലാഹി, ഐ.എന്‍.എല്‍ ദേശീയ സമിതിയംഗം സി.പി അന്‍വര്‍ സാദത്ത്, ടി.എ.സമദ്, സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍, പാലോളി മുഹമ്മദ് കുട്ടി, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, പി.ടി അജയ് മോഹന്‍, സി. അബൂബക്കര്‍ ഹാജി, കെ.കെ നഹ, സി.കെ.എ റസാഖ്, കെ.കെ റസാഖ്, പത്തൂര്‍ കുഞ്ഞോന്‍ ഹാജി, കെ കുഞ്ഞിമരക്കാര്‍,സ്വാലിഹ് മേടപ്പില്‍, സി.പി അബ്ദുല്‍ വഹാബ് എന്നിവരും ഫൈസലിന്റെ കുടുംബത്തെ സന്ദര്‍ശിച്ചു. ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ ഫൈസലിനെ കൊലപ്പെടുത്തിയതു ജില്ലയെ കലാപഭൂമിയാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നു ഫൈസലിന്റെ കുടുംബത്തെ സന്ദര്‍ശിച്ച സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ചെയര്‍മാനും ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എ.പി അബ്ദുല്‍ വഹാബ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."