നിരവധി മോഷണക്കേസുകളിലെ പ്രതി പിടിയില്‍
പെരിന്തല്‍മണ്ണ: മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലായി പതിനഞ്ചോളം മോഷണക്കേസുകളില്‍ പ്രതിയും ജയില്‍ ശിക്ഷയനുഭവിച്ചു പുറത്തിറങ്ങിയയാളുമായ കരുവാരക്കുണ്ടണ്ട് സ്വദേശി പുഴക്കല്‍ സന്തോഷ്ബാബു (38) എന്ന രംഗനെ പെരിന്തല്‍മണ്ണ പൊലിസ് അറസ്റ്റ് ചെയ്തു. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ സി.ഐ സാജു കെ. എബ്രഹാം, എസ്.ഐ പ്രമോദ്, പെരിന്തല്‍മണ്ണ ടൗണ്‍ ഷാഡോ പൊലിസ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
ജില്ലാ പൊലിസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റയുടെ പ്രത്യേക നിര്‍ദേശപ്രകാരം നടത്തിയ അന്വേണത്തിലാണ് അറസ്റ്റ്. മോഷ്ടിച്ച ശേഷം വ്യാജ നമ്പര്‍വച്ചാണ് പ്രതി ബൈക്ക് ഓടിച്ചിരുന്നത്. രംഗനെ കൂടുതല്‍ ചോദ്യംചെയ്തതില്‍ കഴിഞ്ഞ ഒക്ടോബറില്‍ തൃത്താലയില്‍വച്ചു തിരുവേഗപ്പുറ സ്വദേശിയായ യുവാവിന്റെ മോട്ടോര്‍ സൈക്കിളും മുകളില്‍വച്ചിരുന്ന ബാഗും പണവും കവര്‍ച്ച ചെയ്തതായി സമ്മതിച്ചു.
മോഷ്ടിച്ച ബൈക്കില്‍ കറങ്ങിനടന്നു റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറുകളില്‍നിന്നു പണവും മറ്റും കവര്‍ച്ച നടത്തുന്നതാണ് സന്തോഷ്ബാബുവിന്റെ രീതി. കോഴിക്കോട് ജില്ലയിലെ ഉടവൂര്‍ നിസ്‌കാര പള്ളിയുടെ മുന്‍വശത്തു നിര്‍ത്തിയിരുന്ന മോട്ടോര്‍സൈക്കിള്‍ മോഷ്ടിച്ചതായും സമ്മതിച്ചിട്ടുണ്ടണ്ട്. മോഷണക്കേസുകളില്‍ രണ്ടണ്ടു വര്‍ഷത്തോളം ജയില്‍ശിക്ഷ അനുഭവിച്ചു പുറത്തിറങ്ങിയ പ്രതി ഇറങ്ങിയ തൊട്ടടുത്ത ദിവസംതന്നെയാണ് തൃത്താലയില്‍നിന്നു ബൈക്ക് മോഷ്ടിച്ചത്.
ഇയാളുടെ പേരില്‍ മണ്ണാര്‍ക്കാട്, ശ്രീകൃഷ്ണപുരം, വടക്കാഞ്ചേരി, പെരിന്തല്‍മണ്ണ, തളിപ്പറമ്പ്, മഞ്ചേരി, പരപ്പനങ്ങാടി, തിരുവമ്പാടി, പേരാമ്പ്ര സ്‌റ്റേഷനുകളിലായി പതിനഞ്ചോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടണ്ട്. പെരിന്തല്‍മണ്ണ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രന്‍, സി.ഐ സാജു കെ. എബ്രഹാം, എസ്.ഐ എം.സി പ്രമോദ്, എ.എസ്.ഐ പി. മോഹന്‍ദാസ്, പി.എന്‍ മോഹനകൃഷ്ണന്‍, സി.പി മുരളി, കൃഷ്ണകുമാര്‍, മനോജ്കുമാര്‍, നിബിന്‍ദാസ്, അഭിലാഷ്, ദിനേഷ്, ടി. സലീന, അഷ്‌റഫ് കൂട്ടില്‍, എ.എസ്.ഐ അനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."