അതിരൂപതാ വാര്‍ഷികാഘോഷം നടത്തി
തൃശൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ മൂലം അനാഥാലയങ്ങള്‍ അടച്ചുപൂട്ടേണ്ട അവസ്ഥയിലാണെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. പരിശുദ്ധ വ്യാകുല മാതാവിന്‍ ബസിലിക്കയില്‍ അതിരൂപതയുടെ 129ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ന്യായമായ അവകാശങ്ങള്‍ നിലനിര്‍ത്താനും നീതി ലഭിക്കാനും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ ക്രൈസ്തവര്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അതിരൂപതാ സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ അധ്യക്ഷനായി. പ്രഫ. ഡോ.സിറിയക് തോമസ് മുഖ്യാതിഥിയായിരുന്നു.
മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍, വികാരി ജനറാല്‍ മോണ്‍ ജോര്‍ജ് കോമ്പാറ, ഫാ. ജോര്‍ജ് എടക്കളത്തൂര്‍ സംസാരിച്ചു. അതിരൂപതാ ജീവകാരുണ്യ പുരസ്‌കാരങ്ങള്‍ നേടിയ ഫാ. പ്രോസ്പര്‍, ഫാ. ജോര്‍ജ് കണ്ണംപ്ലാക്കല്‍, കിഡ്‌നി ഫെഡറേഷന്‍ ചെയര്‍മാന്‍ ഫാ.ഡേവിസ് ചിറമല്‍, ഫാ.വര്‍ഗീസ് കരിപ്പായി, സിസ്റ്റര്‍ റോസ് അനിത, സ്‌നേഹാലയം ആന്റണി, ജോയ് കണ്ണനായ്ക്കല്‍, സില്‍വസ്റ്റര്‍, ജോര്‍ജ് മാസ്റ്റര്‍, റോസി ടീച്ചര്‍ എന്നിവരെ ആദരിച്ചു.
പൗരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന റവ. ഡോ.ജോര്‍ജ് മാനാടന്‍, ഫാ.സെബാസ്റ്റ്യന്‍ അറയ്ക്കല്‍, പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന ഫാ ജോജു ആളൂര്‍, ഫാ.വിന്‍സെന്റ് ചെറുവത്തൂര്‍, ഫാ.വിന്‍സെന്റ് ചിറ്റിലപ്പിള്ളി, ഫാ.ഡേവിസ് കണ്ണംപുഴ, ഫാ.ജോണ്‍സണ്‍ അച്ചാണ്ടി, ഫാ.വില്‍സന്‍ പിടിയത്ത് എന്നിവരെ അനുമോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."