കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരേ പ്രതിഷേധം ആഞ്ഞടിച്ചു
പാലക്കാട്: സംസ്ഥാനത്ത് കര്‍ഷക ദ്രോഹനടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ കിസാന്‍ സഭ നടത്തിയ കേന്ദ്രസര്‍ക്കാര്‍ ഓഫിസ് മാര്‍ച്ച് ബി.എസ്.എന്‍.എല്‍ ഓഫിസിനു മുന്നില്‍ വി ചാമുണ്ണി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് കള്ളപ്പണക്കാര്‍ പണം സൂക്ഷിച്ചിരിക്കുന്നത് സഹകരണ ബാങ്കിലാണെന്ന തെറ്റായ സന്ദേശം നല്‍കി മോദിയും കൂട്ടരും കര്‍ഷകരുടെ ചില്ലിക്കാശുകള്‍ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വട്ടിപ്പലിശക്കാര്‍ ഭരിച്ചിരുന്ന കര്‍ഷകരെ മോചിപ്പിച്ചത് സഹകരണ ബാങ്കുകളായിരുന്നു. കര്‍ഷകര്‍ക്ക് പൂജ്യം ശതമാനം പലിശക്കുവരെ ലോണ്‍നല്‍കി സഹായിച്ച ഈ മേഖലയെ തകര്‍ക്കാനുള്ള നീക്കം കേരളത്തിലെ ജനങ്ങള്‍ ഒന്നിച്ചു എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ പി അശോകന്‍ അധ്യക്ഷനായി. വി.എസ് രാമചന്ദ്രന്‍, എ.യു മാമ്മച്ചന്‍, ജസ്റ്റിന്‍ ക്യൂര്യന്‍ സംസാരിച്ചു. സ്വാമിനാഥന്‍, എസ് സഹദേവന്‍, ചന്ദ്രശേഖരന്‍ നേതൃത്വം നല്‍കി.
ഒറ്റപ്പാലം: മോദി സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് കിസാന്‍സഭ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഒറ്റപ്പാലം എസ്.ബി.ഐ ക്കു മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ എ.എസ് ശിവദാസ് ഉദ്ഘാടനം ചെയ്തു. കെ.കെ വീരാന്‍ അധ്യക്ഷനായി. പി കാസിം, യൂനിസ് സംസാരിച്ചു. ഗിരീഷ് സ്വാഗതവും ഉണ്ണി നന്ദിയും പറഞ്ഞു.
പട്ടാമ്പി: പട്ടാമ്പി എസ്.ബി.ഐക്കു മുന്നില്‍ ഇ.പി ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. പി.പി ചന്ദ്രന്‍ അധ്യക്ഷനായി. കോടിയില്‍ രാമകൃഷ്ണന്‍, ഇംഗ്ലി ഉസ്മാന്‍, അഭിലാഷ് സംസാരിച്ചു. കരുണാകരന്‍ സ്വാഗതവും പരമേശ്വരന്‍ നന്ദിയും പറഞ്ഞു.
തൃത്താല: തിരുമിറ്റക്കോട് കറുകംപൂത്തൂരില്‍ ബി.എസ്.എന്‍.എല്‍ ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ പി.കെ ചെല്ലക്കുട്ടി ഉദ്ഘാടനം ചെയ്തു. ഹംസ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."