HOME
DETAILS
MAL
ജനങ്ങളുടെ ആശങ്ക ശരിവയ്ക്കുന്നു : ഡി.സി.സി
backup
May 20 2016 | 18:05 PM
തൃശൂര്‍ : എല്‍.ഡി.എഫ് അധികാരത്തിലെത്തിയാല്‍ കൊലപാതക രാഷ്ട്രീയം മടങ്ങിവരുമെന്ന ജനങ്ങളുടെ ആശങ്ക ശരിവെക്കുന്നതാണ് കൊടുങ്ങല്ലൂര്‍ മേഖലയില്‍ നടന്ന സംഭവങ്ങളെന്ന് ഡി.സി.സി പ്രസിഡന്റ്് പി.എ മാധവന്‍ പ്രസ്താവനയില്‍ പറഞ്ഞു.
യു.ഡി.എഫ് ഭരണത്തില്‍ ജനങ്ങള്‍ക്ക് സമാധാനമുണ്ടായിരുന്നു.
എന്നാല്‍ അക്രമരാഷ്ട്രീയത്തെ പ്രേത്സാഹിപ്പിക്കുന്ന നയമുള്ള ഇടതുമുന്നണിക്ക് ആ ശൈലി ഉപേക്ഷിക്കാനാവില്ലെന്നാണ് ഈ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന്‍ അധികാരികള്‍ ശ്രദ്ധിക്കണമെന്നും അതിക്രമങ്ങളെ അടിച്ചമര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."