രാമഭദ്രന് വധക്കേസ്: മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
കൊല്ലം: കോണ്‍ഗ്രസ് നേതാവ് രാമഭദ്രന് വധക്കേസിലെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തിരുവനന്തപുരം സി ജെ എം കോടതി തള്ളി
കേസില്‍ റിമാന്‍ഡിലായ മൂന്ന് സിപിഐഎം നേതാക്കളുടെ ജാമ്യാപേക്ഷയിലാണ് സിബിഐ പ്രത്യേകകോടതി വിധിപറഞ്ഞത്.
മന്ത്രി ജെ.മേഴ്സികുട്ടിയമ്മയുടെ സ്റ്റാഫ് അംഗം മാക്സണ്‍, സി.പി.എം കൊല്ലം ജില്ലാ കമ്മറ്റി അംഗം കെ. ബാബു പണിക്കര്‍, ഡിവൈഎഫ്ഐ നേതാവ് റിയാസ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്
ഇന്നലെ ഇവരുടെ ജാമ്യാപേക്ഷയെ സിബിഐ എതിര്‍ത്തിരുന്നു. തുടര്‍ന്ന് മൂന്നുപേരെയും കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. അറസ്റ്റിലായ മറ്റൊരു പ്രതി എസ്.ജയമോഹനെ ഇന്നലെത്തന്നെ ജാമ്യത്തില്‍ വിട്ടു.
കേസിലെ പ്രതിയും അഞ്ചല്‍ ഏരിയ സെക്രട്ടറിയുമായ പി.എസ്.സുമന് ഒളിവിലാണ്. കഴിഞ്ഞ ദിവസം സുമനെ അന്വേഷിച്ചു സിബിഐ വീട്ടില്‍ എത്തിയെങ്കിലും പിടികൂടാനായില്ല.
ഒളിവില്‍ കഴിയുന്ന അഞ്ചല്‍ ഏരിയ സെക്രട്ടറി പി.എസ്.സുമന് ഇന്ന് കീഴടങ്ങുമെന്നും സൂചനയുണ്ട്. സിബിഐയ്ക്കുമുന്നില്‍ ഹാജരാകാന്‍ പാര്‍ട്ടി നിര്‍ദേശം നല്കിയ സാഹചര്യത്തിലാണിത്
സിപിഐഎം ലോക്കല്‍ സെക്രട്ടറി, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെടെ 16 പാര്‍ട്ടി പ്രവര്‍ത്തകര്‍ കേസില്‍ പ്രതികളാണെന്നു ലോക്കല്‍ പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
ഇപ്പോള്‍ അറസ്റ്റിലായ അഞ്ചു പേരും അറസ്റ്റിലാകാനുള്ള സുമനും ഉള്‍പ്പെടെ ആകെ 22 പേരാണ് പ്രതിപ്പട്ടികയിലുണ്ടാകുകയെന്നു സിബിഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."