നോട്ട് പിന്‍വലിക്കല്‍ സംഘടിത കൊള്ളയെന്ന് മന്‍മോഹന്‍സിങ്
ന്യൂഡല്‍ഹി:നോട്ട് പിന്‍വലിക്കലില്‍ സര്‍ക്കാരിനെ നിഷിധമായി വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്. നോട്ട് പിന്‍വലിക്കല്‍ നടപടി സംഘടിത കൊള്ളയാണെന്ന് മന്‍മോഹന്‍സിങ് വിമര്‍ശിച്ചു. രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
നോട്ട് പിന്‍വലിക്കലിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ഇതിന്റെ അവസാനഫലം എന്താവുമെന്ന കാര്യം അറിയില്ല. എല്ലാം നേരയാവാന്‍ 50 ദിവസം കാത്തിരിക്കാനാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ കാര്യങ്ങള്‍ നേരെയാകാന്‍ എടുക്കുന്ന 50 ദിവസത്തെ സമയം പാവപ്പെട്ടവര്‍ക്ക് വലിയ ദുരന്തമുണ്ടാക്കും. സ്വന്തം അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ കഴിയാത്ത അവസ്ഥ ലോകത്തെ വേറെയൊരു രാജ്യത്തും ഉണ്ടായിട്ടില്ലെന്നും അ്ദ്ദേഹം പറഞ്ഞു.
എല്ലാ ദിവസവും ബാങ്കിങ് മേഖലയില്‍ പരിഷ്കാരം വരുത്തുന്നത് ഉചിതമെന്ന് തോന്നുന്നില്ല. ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഗണിക്കണം. നടപ്പാക്കിയതില്‍ വന്‍ വീഴ്ച്ചയുണ്ടായി. തീരുമാനം രാജ്യത്തിന്റെ ജിഡിപിയിൽ രണ്ടു ശതമാനം കുറവുണ്ടാക്കും ഇത് കാര്‍ഷിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കമെന്നും അദ്ദഹം അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."