സഹകരണ പ്രതിസന്ധി: പരിഹാരത്തിനുള്ള അവസരം കേരളം നഷ്ടപ്പെടുത്തിയെന്ന് കുമ്മനം രാജശേഖരന്
ന്യൂഡല്‍ഹി: സഹകരണ മേഖലയിലെ പ്രശ്നം പരിഹരിക്കാനുള്ള അവസരം കേരളം നഷ്ടപ്പെടുത്തിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തി രാഷ്ട്രീയ മുതലെടുപ്പിനാണ് സര്‍ക്കാരിന്റെ ശ്രമം. ധനമന്ത്രി അരുണ്‍ ജയറ്റ്ലിയുമായി ചര്‍ച്ചയില്ലെന്ന നിലപാട് നിഷേധാത്മകമാണെന്നും അദ്ദേഹം പറഞ്ഞു
.
സഹകരണ ബാങ്കുകള്‍ക്കു മേലുള്ള പണമിടപാടു വിലക്കു നീക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാന്‍ തയാറെടുത്ത കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തിനു പ്രധാനമന്ത്രിയുടെ ഓഫിസ് സന്ദര്‍ശനാനുമതി നിഷേധിച്ചിരുന്നു.
പകരം കേന്ദ്ര ധനമന്ത്രിയെ കാണാമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും നേരത്തെ തന്നെ ജയറ്റ്ലിയെ കണ്ടുവെന്നതിനാല് പിഎംഒ നല്കിയ നിര്‍ദേശം തള്ളുകയായിരുന്നു.
കേരളത്തില്‍ നിന്നുള്ള ബി.ജെ.പി പ്രതിനിധി സംഘം ഇന്നലെ ധനമന്ത്രി അരുണ്‍ ജയ്റ്റിലിയുമായി ചര്‍ച്ച നടത്തിയിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."