നോട്ട് നിരോധനം: ലോക്സഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടാന്‍ മോദിയെ വെല്ലുവിളിച്ച് മായാവതി
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടിക്ക് വന്‍ ജനപിന്തുണ ലഭിച്ചെന്ന മോദിയുടെ പ്രസ്താവന ചോദ്യം ചെയ്ത് ബി.എസ്.പി നേതാവ് മായാവതി. സര്‍വ്വെ തികഞ്ഞ തട്ടിപ്പാണ്. 92 ശതമാനം പേര് പിന്തുണച്ചു എന്ന വാദം പ്രഹസനമാണെന്നും മായാവതി കുറ്റപ്പെടുത്തി.
എനിക്ക് പ്രധാനമന്ത്രിയോടെ പറയാനുളളത് ഇതാണ് താങ്കള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ സര്‍വ്വേയിലൂടെ സ്വയം ന്യായീകരിക്കാന്‍ ശ്രമിക്കുന്നതിനു പകരം ധൈര്യമുണ്ടെങ്കില്‍ ലോക്സഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാകണം - മായാവതി പറഞ്ഞു.
5 ലക്ഷം പേര് സര്‍വ്വെയില്‍ പങ്കെടുത്തു എന്നാണ് സര്‍ക്കാരിന്റെ അവകാശ വാദം. കള്ളപ്പണത്തിനെതിരെ 1000,500 ന്റെയും നോട്ടുകള്‍ നിരോധിച്ചത് വളരെ മികച്ച തീരുമാനമായിരുന്നുവെന്ന് സര്‍വ്വെയില്‍ പങ്കെടുത്ത 93 ശതമാനം പേരും അഭിപ്രായപ്പെട്ടുവെന്ന് പ്രധാന മന്ത്രി തന്നെയാണ് അവകാശപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."