യൂട്യൂബില്‍ വൈറലായി അഞ്ച് വയസ്സുകാരന്റെ വിസ്മയിപ്പിക്കുന്ന ബാറ്റിംഗ് കാഴ്ച
ന്യൂഡല്‍ഹി: അണ്ടര്‍ 14 ടീമിലെ അഞ്ച് വയസ്സുകാരന്റെ അമ്പരപ്പിക്കുന്ന ബാറ്റിംഗ് കാഴ്ച യൂട്യൂബില്‍ വൈറലായി.
2014ല്‍ ഡല്‍ഹിയില്‍ നടന്ന അണ്ടര്‍ 14 ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് അഞ്ച് വയസ്സുകാരന്റെ പ്രകടനം. രണ്ട് വര്‍ഷത്തിനിപ്പുറം ഈ വീഡിയോ യൂട്യൂബില്‍ പെട്ടെന്ന് എങ്ങനെയോ വൈറലായിരിക്കുകയാണ്. ലക്ഷകണക്കിന് ആളുകളാണ് ഈ വീഡിയോ രണ്ട് ദിവസത്തിനികം കണ്ടത്.
അഞ്ച് വയസ്സുകാരന്‍ രുദ്ര പ്രതാഭാണ് ആ താരം. ശരീരം മുഴുവന്‍ സൈഫ് ഗാര്‍ഡുകള്‍ ഉപയോഗിച്ച് മറച്ചാണ് ഈ കുരുന്ന് ബാറ്റ് ചെയ്യാനിറങ്ങുന്നത്. എതിരാളികളുടെ പന്തുകള്‍ കൃത്യമായി തന്നെ പ്രതിരോധിക്കാനും രുദ്ര പ്രതാഭിന് ആകുന്നുണ്ട്. രണ്ടിരട്ടിയോളം അധികം പ്രായമുളള എതിരാളികളും ഈ പയ്യനെ വിലകുറച്ച് കാണുന്നില്ല.
പന്തിനെ കൃത്യമായി നിലം തൊടാതെ അടിച്ച് പറത്തുകയാണ് രുദ്ര പ്രതാഭ് ചെയ്യുന്നത്. ക്രിക്കറ്റ് പ്രേമികളെ അത്ഭുതപെടുത്തുന്ന ഈ കാഴ്ച ആരെയും വിസ്മയിപ്പിക്കും.
മികച്ച പ്രതിരോധത്തോടൊപ്പം തന്നെ തന്ത്രപരമായി പന്തിനെ തട്ടിയകയറ്റുകയും ചെയ്യുന്നുണ്ട് ഈ പയ്യന്‍. കാഴ്ചയില്‍ വിക്കറ്റിന്റെ വലുപ്പമേ രുദ്രക്കുള്ളു. ഉയര്‍ന്നുവരുന്ന പന്തിനെ അടിച്ചകറ്റുന്നത് ഏവരെയും അത്ഭുതപെടുത്തും.
കണ്ട് നോക്കൂ ആരെയും അത്ഭുതപെടുത്തുന്ന ഈ ബാറ്റിംഗ് കാഴ്ച്ച.............
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."