അവശ്യ സേവനങ്ങള്‍ക്ക് അസാധു നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയപരിധി നീട്ടിയേക്കും
ന്യൂഡല്‍ഹി: അവശ്യസേവനങ്ങള്‍ക്കായി അസാധു നോട്ടുകള്‍ ഉപയോഗിക്കാനുള്ള പരിധി നീട്ടിയേക്കുമെന്ന് സൂചന. പിന്‍വലിച്ച കറന്‍സികള്‍ അവശ്യസേവനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള സമയപരിധി ഇന്ന് രാത്രി അവസാനിക്കാനിരിക്കെയാണ് ഇളവു നീട്ടി നല്കല് സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഇന്ന് വൈകുന്നേരം തന്നെ ഇതു സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.
സര്‍ക്കാര്‍ ആശുപത്രികള്‍, പെട്രോള്‍ പമ്പുകള്‍, റെയില്‍വെ, സര്‍ക്കാര്‍ ബസ് ടിക്കറ്റ് കൗണ്ടറുകള്‍, സംസ്ഥാന-കേന്ദ്ര സര്‍ക്കാറുടെ ഉടമസ്ഥതയിലുള്ള ചില്ലറ വില്പന കേന്ദ്രങ്ങള്‍, പാചക വാതക സിലിണ്ടറുകള്‍ വാങ്ങുന്നതിന് തുടങ്ങിയ സ്ഥലങ്ങളില്‍ പിന്‍വലിച്ച നോട്ടുകള്‍ സ്വീകരിക്കുന്ന സമയ പരിധിയായിരിക്കും വര്‍ദ്ധിപ്പിക്കുക.
ഇക്കാര്യത്തില്‍ ധനമന്ത്രിയുമായും ആര്‍ബിഐ ഗവര്‍ണറുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. നോട്ടുകള്‍ ഉപയോഗിക്കുന്നതിന് കുറച്ചു ദിവസം കൂടി ഇളവ് നല്കാന് ചര്‍ച്ചയില്‍ അഭിപ്രായമുണ്ടായതായാണ് വിവരം.
നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയ പരിധി ആദ്യം പന്ത്രണ്ടാം തീയതി വരെയായിരുന്നു. ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് ഇത് പിന്നീട് പതിനെട്ടാം തീയതി വരെയും പിന്നീട് 24 വരെയും നീട്ടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."