HOME
DETAILS
MAL
ഭിന്നശേഷിക്കാരനോട് വിവേചനം കാണിച്ചു; ജിസാനില്‍ ബാര്‍ബര്‍ ഷോപ്പ് അടച്ചുപൂട്ടി
backup
November 24 2016 | 13:11 PM
ജിദ്ദ: ബാര്‍ബര്‍ ഷോപ്പിലെത്തിയ ഭിന്നശേഷിക്കാരനോട് വിവേചനം കാണിച്ചതിന്റെ പേരില്‍ അധികൃതര്‍ ബാര്‍ബര്‍ ഷോപ്പ് അടച്ചുപൂട്ടി. സഊദിയിലെ ജിസാനിലാണ് സംഭവം.
ബാര്‍ബര്‍ ഷോപ്പിലേയ്ക്ക് വീല്‍ ചെയറിലെത്തിയ അംഗവൈകല്യമുള്ള യുവാവിനോട് ബാര്‍ബര്‍ ഷോപ്പിലെ കസേരയിലേക്ക് കയറി ഇരിക്കണമെന്ന് കടയിലെ തൊഴിലാളി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തനിക്ക് അംഗവൈകല്യമുണ്ടെന്നും, കസേര മാറിയിരിക്കയാണ് ബുദ്ധിമുട്ടാണെന്നും യുവാവ് പറഞ്ഞു.
അതിനാല്‍ വീല്‍ ചെയറില്‍ ഇരുത്തി തന്നെ മുടി വെട്ടി തരണമെന്നും യുവാവ് ആവശ്യപ്പെട്ടു. തൊഴിലാളി അത് അംഗീകരിക്കാന്‍ തയ്യാറാവുകയോ, ഇയാള്‍ക്ക് വേണ്ട സേവനം ചെയ്ത് കൊടുക്കയോ ചെയ്തില്ല.
തുടര്‍ന്ന് യുവാവ് മുനിസിപ്പാലിറ്റിയില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തിന് ശേഷം ബാര്‍ബര്‍ ഷോപ്പ് അടച്ചു പൂട്ടാന്‍ അധികൃതര്‍ ഉത്തരവിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."