HOME
DETAILS
MAL
നോട്ടുകള്‍ നാളെ മുതല്‍ മാറ്റിയെടുക്കാനാവില്ല; നിക്ഷേപം മാത്രം
backup
November 24 2016 | 15:11 PM
ന്യൂഡല്‍ഹി: വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ 1000, 500 നോട്ടുകള്‍ മാറ്റിയെടുക്കാനാവില്ല. വെള്ളിയാഴ്ച മുതല്‍ ഇവ രണ്ടും ബാങ്കില്‍ നിക്ഷേപിക്കാന്‍ മാത്രമേ സാധിക്കുകയുള്ളൂവെന്നും കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. ഡിസംബര്‍ 31 വരെ പഴയെ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാം.
- ബാങ്കില്‍ നിന്ന് ഒരാഴ്ചയില്‍ പിന്‍വലിക്കാവുന്ന പരമാവധി തുക 24,000 തന്നെയാണ്. അതില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല.
- എ.ടി.എമ്മില്‍ നിന്ന് ദിനേന പിന്‍വലിക്കാവുന്ന തുകയും നേരത്തേയുള്ളതു പോലെ 2500 രൂപയാണ്.
- പെട്രോള്‍ പമ്പുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പഴയ നോട്ടുകള്‍ ഡിസംബര്‍ 15 വരെ സ്വീകരിക്കും. വെള്ളക്കരവും 15 വരെ പഴയ നോട്ടുകള്‍ ഉപയോഗിച്ചു തന്നെ അടയ്ക്കാനാവും.
- ഇ വാലറ്റ് മുഖേന നടത്താവുന്ന ഓണ്‍ലൈന്‍ ഇടപാടുകളുടെ തുക മാസത്തില്‍ 20,000 മായി ഉയര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."