രുഗ്മിണിയെ പൂതാടി പഞ്ചായത്തും കയ്യൊഴിഞ്ഞു
സുല്‍ത്താന്‍ ബത്തേരി: മണ്ഡലത്തില്‍ എല്‍.ഡി.എഫിന്റെ തോല്‍വിക്ക് വഴിവെച്ചത് ഭരിക്കുന്ന പഞ്ചായത്തുകളില്‍ പോലും വ്യകതമായ ലീഡ് നേടാന്‍ കഴിയാതെ പോയത്. ഇതിന് അപവാദമാകുന്നത് മീനങ്ങാടി പഞ്ചായത്ത് മാത്രമാണ്. മറ്റ് ഇടങ്ങളില്‍ വന്‍ലീഡ് നേടിയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയത്തിലേക്ക് കുതിച്ചത്.
വോട്ടെണ്ണല്‍ തുടങ്ങിയതോടെ പോസ്റ്റല്‍ വോട്ടില്‍ മാത്രമാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി രുഗ്മിണി സുബ്രമണ്യന്‍ ലീഡ് നേടിയത്. 1077 പോസ്റ്റല്‍ വോട്ട് എണ്ണിയപ്പോള്‍ 555 വോട്ടാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. എന്നാല്‍ തുടര്‍ന്ന് വോട്ടിങ് മെഷിനിലെ വോട്ട് എണ്ണാന്‍ ആരംഭിച്ചതോടെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ലീഡ് നില ഉയരുകയായിരുന്നു. യു.ഡി.എഫ് ഭരിക്കുന്ന മുള്ളന്‍കൊല്ലിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ലീഡ്് എല്‍.ഡി.എഫ് പ്രതീക്ഷിച്ചതിലും കൂടുതലായി. ഇവിടെ 4000ത്തിന് മുകളില്‍ ലീഡ് നേടാന്‍ വലതു സ്ഥാനാര്‍ഥിക്കായി.
തുടര്‍ന്ന് വന്നത് എല്‍.ഡി.എഫ് ഭരിക്കുന്ന പുല്‍പ്പള്ളി പഞ്ചായത്തും ഇടതു സ്ഥാനാര്‍ഥി രുഗ്മിണി സുബ്രമണ്യന്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കുന്ന പൂതാടി പഞ്ചായത്തും. രണ്ട് സ്ഥലങ്ങളിലും ഐ.സി ബാലകൃഷ്ണന്റെ ലീഡ് 2000വും 2200മായിരുന്നു. ഇതോടെ മൊത്തംലീഡ് 8000ത്തിന് മുകളിലേക്ക് ഉയര്‍ന്നു.
വീണ്ടും വോട്ടെണ്ണിയത് എല്‍.ഡി.എഫ് ഭരിക്കുന്ന നൂല്‍പ്പുഴ പഞ്ചായത്ത്, ബത്തേരി മുന്‍സിപ്പാലിറ്റി, മീനങ്ങാടി പഞ്ചായത്ത് എന്നിവിടങ്ങളിലേതായിരുന്നു. ഇവിടെ മീനങ്ങാടി പഞ്ചായത്ത് ഒഴിച്ച് രുഗ്മിണി സുബ്രമണ്യന്റെ വോട്ടിനേക്കാള്‍ 1300നു മുകളിലേക്കും 2500 മുകളിലേക്കും വോട്ട് നേടാന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് കഴിഞ്ഞു.
എന്നാല്‍ രുഗ്മിണിസുബ്രമണ്യന്‍ ലീഡ് നേടിയത് മീനങ്ങാടി പഞ്ചായത്തില്‍ മാത്രമാണ്. തുടര്‍ന്ന് വന്ന യു.ഡി.എഫ് ഭരിക്കുന്ന അമ്പലവയല്‍ പഞ്ചായത്തിലും യു.ഡി.എഫ് ലീഡ് ഉയര്‍ത്തി.
ഒടുവില്‍ എണ്ണിയത് എല്‍.ഡി.എഫ് ഭരിക്കുന്ന നേന്മേനി പഞ്ചായത്തിലെ വോട്ടുകളായിരുന്നു. ഇവിടെ വ്യക്തമായ മേല്‍ക്കൈ നേടി ലീഡ് കുറക്കാം എന്ന് കരുതിയ എല്‍.ഡി.എഫ് നേതാക്കളുടെ പ്രതീക്ഷ ഇവിടെയും തെറ്റി. പഞ്ചായത്തിലും 500നടുത്ത് വോട്ടുകളുടെ ലീഡ് യു.ഡി.എഫ് നേടി. ഇത്തരത്തില്‍ എല്‍.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ അടക്കം ലീഡ് നേടി വലതുമുന്നണിയുടെ സ്ഥാനാര്‍ഥി വിജയിച്ചത് ഇടതു മുന്നണിനേതാക്കള്‍ക്ക് തന്നെ അടിയായിരിക്കുകയാണ്. ഇത് വരുംനാളുകളില്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാവും എന്നതില്‍ സംശയമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."