പാരിസണിന്റെ 397.89 ഏക്കര്‍ ഭൂരഹിതര്‍ക്ക് നല്‍കാനായി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി
കൊച്ചി : വയനാട്ടിലെ പാരിസണ്‍ എസ്റ്റേറ്റ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ കൈവശമുള്ള മിച്ചഭൂമിയില്‍ 397.89 ഏക്കര്‍ ഭൂമി ഭൂരഹിതര്‍ക്കു നല്‍കാനായി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
പാരിസണ്‍ എസ്റ്റേറ്റിലെ മിച്ചഭൂമി ഏറ്റെടുക്കുന്നതിനുള്ള മാനന്തവാടി താലൂക്ക് ലാന്റ് ബോര്‍ഡിന്റെ നടപടികള്‍ സ്റ്റേ ചെയ്ത ഉത്തരവു ഭേദഗതി ചെയ്താണ് സിംഗിള്‍ബെഞ്ചിന്റെ അനുമതി. 47 സര്‍വേ നമ്പരുകളിലുള്ള 397.89 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ നടപടികള്‍ തുടരാമെന്നാണ് ഉത്തരവില്‍ പറയുന്നത്.
പാരിസണ്‍ എസ്റ്റേറ്റ് അധികൃതരുടെ പക്കല്‍ ഭൂപരിഷ്കരണ നിയമപ്രകാരം മിച്ചഭൂമിയുണ്ടെന്ന് കണ്ടെത്തിയ താലൂക്ക് ലാന്റ് ബോര്‍ഡ് ഭൂമി ഏറ്റെടുക്കാന്‍ ഒക്ടോബര്‍ മൂന്നിനാണ് നിര്‍ദേശം നല്‍കിയത്. ഇതിനെതിരേ പാരിസണ്‍ നല്കിയ ഹരജിയില്‍ ഒക്ടോബര്‍ 24 ന് ഹൈക്കോടതി സ്റ്റേ അനുവദിച്ചു.
എന്നാല്‍ സര്‍ക്കാര്‍ ഉപഹരജി നല്കി. ഇതു കണക്കിലെടുത്താണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്.
അനുമതി നല്കിയ ഭൂമിയൊഴികെയുള്ള ഭാഗം ഏറ്റെടുക്കുന്നതില്‍ സ്റ്റേ ഉത്തരവു നിലനില്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."