തിരുവനന്തപുരം: നോട്ട് പിന്‍വലിച്ച വിഷയത്തില്‍ നടന്‍ മോഹന്‍ലാല്‍ നടത്തിയ പരാമര്‍ശത്തെ അനുകൂലിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും വിമര്‍ശനവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും എം.എല്‍.എയുമായ എം. സ്വരാജും രംഗത്ത്. നോട്ട് പിന്‍വലിച്ചതിനെ അനുകൂലിച്ചു സംസാരിക്കുന്നവര്‍ക്കെതിരേ സംഘടിതവും ആസൂത്രിതവുമായ ആക്രമണമാണു നടക്കുന്നതെന്ന് കുമ്മനം ആരോപിച്ചു.
നല്ലകാര്യങ്ങള്‍ക്ക് ഇറങ്ങിത്തിരിക്കുന്നവരെ തേജോവധം ചെയ്യുകയും വ്യക്തിഹത്യ നടത്തുകയുമാണു ചെയ്യുന്നത്. എന്നാല്‍ ഇതൊന്നും മോഹന്‍ലാലിനെപ്പോലെ പകിട്ടുള്ള നടനെ ബാധിക്കില്ലെന്നും കുമ്മനം പറഞ്ഞു.
അനവസരത്തില്‍ അബദ്ധം പറഞ്ഞുകൊണ്ട് എല്ലാവരേയും മോഹന്‍ലാല്‍ വിസ്മയിപ്പിച്ചിരിക്കയാണെന്നാണു സ്വരാജിന്റെ ഫേസ് ബുക്ക് പോസ്റ്റ്. വിഡ്ഢിത്തം പറയാനും കോമാളിയാവാനും കാമറയ്ക്കു മുന്നില്‍ മാത്രമേ മോഹന്‍ലാലിന് അവകാശമുള്ളൂ. സിനിമയ്ക്കു പുറത്ത് ഇത്തരം കോമാളി വേഷങ്ങള്‍ ആരും ഇഷ്ടപ്പെട്ടുവെന്നു വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജസ്ഥാനിലെ ഏതോ മരുഭൂമിയില്‍ നിന്ന് ഷൂട്ടിങ്ങിനിടെ നോട്ടു നിരോധന വാര്‍ത്ത കേട്ടയുടന്‍ ചാടിയെഴുന്നേറ്റു പ്രധാനമന്ത്രിക്ക് സല്യൂട്ടടിക്കുകയാണ് ലാല്‍ ചെയ്തത്. നോട്ട് നിരോധനം കാരണം മരണമടഞ്ഞ എഴുപതിലധികം പാവപ്പെട്ട മനുഷ്യരുടെ കുഴിമാടങ്ങള്‍ കാണുമ്പോള്‍ ആര്‍ക്കെങ്കിലും പ്രധാനമന്ത്രിയെ സല്യൂട്ട് ചെയ്യണമെന്നു തോന്നുമോ എന്നും സ്വരാജ് ചോദിക്കുന്നു.
'ഡല്‍ഹി യാത്ര റദ്ദാക്കിയത് രാഷ്ട്രീയമുതലെടുപ്പിനെന്ന് '
കൊച്ചി: സഹകരണ മേഖലുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍വകക്ഷി സംഘത്തിന്റെ ഡല്‍ഹി യാത്ര റദ്ദാക്കിയത് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിനാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താലേഖരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍വകക്ഷി സംഘത്തെ കാണരുതെന്ന് ബി.ജെ.പി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടില്ല. വിഷയം ധനകാര്യമായതിനാലാണ് ധനമന്ത്രിയെ കാണാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചത്. ധനമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിക്കാന്‍ ലഭിച്ച അവസരം വിനിയോഗിക്കാതെ സര്‍ക്കാര്‍ പിന്മാറിയത് രാഷ്ട്രീയ നേട്ടം പ്രതീക്ഷിച്ചാണെന്നും കുമ്മനം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."