എസ്. കെ.എം.ഇ.എ സംസ്ഥാന സമ്മേളനം ഏപ്രിലില്‍
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ഉദ്യോഗസ്ഥ വിഭാഗമായ സമസ്ത കേരള മുസ്ലിം എംപ്ലോയിസ് അസോസിയേഷന്റെ (എസ്.കെ.എം.ഇ.എ) സംസ്ഥാന സമ്മേളനം 2017 ഏപ്രില്‍ ആദ്യവാരത്തില്‍ കോഴിക്കോട്ട് വച്ച് നടത്താന്‍ സംസ്ഥാന പ്രവര്‍ത്തക സമിതി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഡിസംബറില്‍ മണ്ഡലം തല കണ്‍വന്‍ഷനുകളും 2017 ഫെബ്രുവരിയില്‍ ജില്ലാ സമ്മേളനങ്ങളും നടക്കും.
സമ്മേളന വിളംബരമായി ഡിസംബറില്‍ ജില്ലകളില്‍ പ്രവര്‍ത്തക സംഗമങ്ങള്‍ ചേരും. സംസ്ഥാന പ്രതിനിധികളായി പി.ടി. മുഹമ്മദ് (കാസര്‍കോട് ), മുസ്തഫ മുണ്ടുപാറ (കണ്ണൂര്‍), പ്രൊഫ. ഓമാനൂര്‍ മുഹമ്മദ് (കോഴിക്കോട്), ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദര്‍ (വയനാട്), കെ.മോയിന്‍കുട്ടി(മലപ്പുറം), സലീം എടക്കര (പാലക്കാട്), ഷാഹുല്‍ ഹമീദ് മേല്‍മുറി (തൃശൂര്‍), അഡ്വ. ആരിഫ് (എറണാകുളം), ഷുക്കൂര്‍ മാസ്റ്റര്‍ (ആലപ്പുഴ), പി.എ.റഹ്മാന്‍ (കോട്ടയം), വി.പി.മുഹമ്മദ് (പത്തനംതിട്ട), സിറാജ് ഖാസി ലൈന്‍(ഇടുക്കി), അഡ്വ: സുബൈര്‍ (കൊല്ലം) എ.എം.പരീദ് (തിരുവനന്തപുരം) എന്നിവര്‍ പങ്കെടുക്കും.
ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദര്‍ അധ്യക്ഷനായി. സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കെ.മുഹമ്മദ് കോയ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി മുസ്തഫ മുണ്ടുപാറ സ്വാഗതവും പി.ടി. മുഹമ്മദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."