ക്ഷേമപെന്ഷന്: ആശങ്ക പരിഹരിക്കണം
മലപ്പുറം: തൊഴിലാളി ക്ഷേമപെന്ഷന് വാങ്ങുന്നവര്‍ക്ക് നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന രണ്ട് പെന്‍ഷനുകളും നിലനിര്‍ത്തണമെന്ന് സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് യൂനിയന്‍(എസ്.ടി.യു) സംസ്ഥാന കമ്മിറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്തുകള്‍ പെന്‍ഷനുകള്‍ ഗുണഭോക്താക്കളുടെ ആധാര്‍കാര്‍ഡും ബാങ്ക് അക്കൗണ്ടും ലിങ്ക് ചെയ്യുന്നതും പെന്ഷന് സ്റ്റേറ്റ്മെന്റ് വാങ്ങിക്കുന്നതും ഒരു പെന്ഷന് നിര്‍ത്താന്‍ വേണ്ടിയാണെന്ന പ്രചരണം വ്യാപിക്കുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ ആശങ്കയിലാണ്. ആശങ്ക പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പി.ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എ കരീം അധ്യക്ഷനായി. യൂനിയന്‍ ജനറല്‍ സെക്രട്ടറി സി.അബ്ദുല്‍ നാസര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഡ്വ: എം.റഹ്്മത്തുല്ല, കെ.ടി കുഞ്ഞാന്, എം.എ മുസ്തഫ, ബി.പി മുഹമ്മദ്, പി.ഐ.എ ലത്തീഫ്, സി.പി കുഞ്ഞഹമ്മദ്, പി.അബ്ദുല്‍ റസാഖ്, ഇ.അബ്ദുറഹിമാന്, ബി.കെ സൈതു, ചന്ദ്രന്, കെ.ടി ഹംസ, പി.അബ്ദുല്‍ സലാം, എ.അബൂബക്കര്‍ അരീക്കോട്, സി.ചെറിയാപ്പു ഹാജി, കെ.കെ ഹൈദ്രോസ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."