HOME
DETAILS

കേന്ദ്രധനമന്ത്രിക്ക് സംസ്ഥാന ധനമന്ത്രിയുടെ കത്ത്

  
backup
November 24 2016 | 18:11 PM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%a8%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b4%82

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിലെയും പൊതുമേഖലയിലെയും മുഴുവന്‍ ജീവനക്കാര്‍ക്കും വിരമിച്ചവര്‍ക്കും ശമ്പളവും പെന്‍ഷനും പൂര്‍ണമായി കൈപ്പറ്റാന്‍ അനുവദിക്കണമെന്നും അതിനായി നിലവിലെ നിയന്ത്രണങ്ങളില്‍ ഇളവു നല്‍കണമെന്നും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോടാവശ്യപ്പെട്ടു. ധനമന്ത്രി തോമസ് ഐസക് ഇന്നലെ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്തയച്ചു. ശമ്പള ബില്‍ ഒന്നിച്ചു മാറ്റി ജീവനക്കാര്‍ക്കു നേരിട്ടു വിതരണം ചെയ്യുന്ന ഓഫിസുകള്‍ക്കു നല്‍കാന്‍ മതിയായ പണം മുന്‍കൂര്‍ നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ശമ്പള വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കത്തില്‍ വിശദീകരിച്ചിട്ടുണ്ട്. മൂന്നു തരത്തിലാണു ശമ്പളം നല്‍കുന്നത്. അഞ്ചരലക്ഷത്തോളം പേര്‍ക്കു നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്കു നല്‍കും. നാലരലക്ഷത്തോളം പേര്‍ക്കു നേരിട്ട് ട്രഷറി അക്കൗണ്ടിലേക്കും നല്‍കും. ശേഷിച്ച ഏതാണ്ട് 50,000 പേര്‍ക്ക് ഓഫിസിലെ ഡ്രോയിങ് ആന്‍ഡ് ഡിസ്‌ബേഴ്‌സിങ് ഓഫിസര്‍ ബില്ലു മാറ്റി നേരിട്ടു വിതരണം ചെയ്യുകയാണു ചെയ്യുന്നത്. ഒരാഴ്ചകൊണ്ടാണ് ഇതു പൂര്‍ത്തിയാകുക. ഒന്നാം ദിവസം മുതല്‍ യഥാക്രമം 750, 700, 450, 400, 300, 250, 250 കോടി രൂപവീതം ആകെ 3100 കോടി രൂപ ഇതിനു ചെലവാകും. ക്ലാസ് 3, 4 വിഭാഗത്തില്‍പ്പെട്ട ജീവനക്കാരും വലിയവിഭാഗം പെന്‍ഷന്‍കാരും മുന്‍മാസത്തെ ചെലവുകള്‍ നടത്തിയതിന്റെ കട ബാധ്യത അടുത്തമാസത്തെ ആദ്യരണ്ടാഴ്ചയിലാണു തീര്‍ക്കുന്നത്.
അതുകൊണ്ട് ആ ദിവസങ്ങളില്‍ പണം ചെലവാക്കാന്‍ കഴിയുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇതു തടസപ്പെട്ടാല്‍ അവരുടെ കടക്കാരായ ആളുകളും കടുത്ത ദുരിതത്തിലാകും.  24,000 രൂപ മാത്രമേ പിന്‍വലിക്കാന്‍ അനുവദിക്കൂ എന്ന നിയന്ത്രണം ആദ്യ രണ്ടാഴ്ചത്തേക്കു ജീവനക്കാര്‍ക്ക് ഇളവു ചെയ്യണം. ശമ്പളം, പെന്‍ഷന്‍ എന്നിവയേക്കാള്‍ അധികമല്ലാത്ത തുക  ബാങ്കുകളിലും ട്രഷറികളിലും നിന്നു പണമായി പിന്‍വലിക്കാന്‍ ആദ്യ പത്തുദിവസം അനുവദിക്കണം.
ശമ്പളം പണമായി വിതരണം ചെയ്യുന്ന ഓഫിസുകളിലേക്കു മാറ്റിനല്‍കാന്‍ ട്രഷറി ഡയറക്ടര്‍ ആവശ്യപ്പെടുന്ന ധനം മുന്‍കൂര്‍ നല്‍കാന്‍ റിസര്‍വ് ബാങ്കിനു നിര്‍ദേശം നല്‍കണം. ജീവനക്കാരെയും പെന്‍ഷന്‍കാരെയും കഷ്ടപ്പെടുത്താത്ത തരത്തില്‍ നോട്ടുനിരോധന വിജ്ഞാപനത്തില്‍ ഭേദഗതി വരുത്തണമെന്നും തോമസ് ഐസക് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  5 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  6 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  7 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  7 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  8 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  8 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  8 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  8 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  8 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  9 hours ago