നോട്ട് നിരോധനം: യു.ഡി.എഫ് രാജ്ഭവന്‍ പിക്കറ്റ് തിങ്കളാഴ്ച
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ റദ്ദാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു തിങ്കളാഴ്ച യു.ഡി.എഫ് എം.എല്‍.എമാര്‍ തിരുവനന്തപുരത്തെ രാജ്ഭവന്‍ പിക്കറ്റ് ചെയ്യും. വിഷയത്തില്‍ എ.ഐ.സി.സി ആഹ്വാനം ചെയ്ത രാജ്യവ്യാപക പ്രതിഷേധദിനാചരണത്തിന്റെ ഭാഗമായാണു നടപടി.
അന്നേദിവസം ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും. പരിപാടികളില്‍ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കെടുക്കമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും അഭ്യര്‍ഥിച്ചു. അന്നേദിവസം ഇടതു മുന്നണി പ്രഖ്യാപിച്ച ഹര്‍ത്താല്‍ നോട്ട് ദുരിതത്തില്‍ അകപ്പെട്ട ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്കു തള്ളിവിടുമെന്ന് ഇരുവരും പറഞ്ഞു. ഈ ഘട്ടത്തില്‍ ഇത്തരമൊരു സമരപരിപാടി ഒഴിവാക്കേണ്ടതായിരുന്നു. നോട്ടുപ്രതിസന്ധി മൂലം ജനജീവിതം സ്തംഭിച്ചിട്ടുണ്ട്.
അതു കൂടുതല്‍ പ്രയാസകരമാക്കാനേ ഇതുപകരിക്കു. ഓരോ കക്ഷികളും സ്വന്തം നിലയില്‍ പ്രതിഷേധ സമരങ്ങളുമായി മുന്നോട്ടുപോവാനാണ് എ.ഐ.സി.സി നിര്‍ദ്ദേശം നല്‍കിയതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രധാനമന്ത്രിയുടെ നിഷ്‌ക്രിയ മനോഭാവം ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് പിന്‍വലിച്ചതിനെത്തുടര്‍ന്നുണ്ടായ നരേന്ദ്ര മോദിയുടെ ഓരോ നടപടിയും നിയമ സംവിധാനത്തേയും ജനാധിപത്യത്തേയും വെല്ലുവിളിക്കുന്നതാണെന്നു സുധീരന്‍ പറഞ്ഞു. ഇതു പ്രധാനമന്ത്രി പദത്തിന് അപമാനകരമായ രീതിയിലാണു മുന്നോട്ട് പോകുന്നത്. കേരളത്തില്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ നടപടികള്‍ ജനദ്രോഹപരമായ നിലനില്‍ക്കുന്നതു കൊണ്ടാണ് ഇടതുപക്ഷവുമായി യോജിച്ചു സമരം നടത്താതെന്നും എന്നാല്‍, കേന്ദ്രത്തിനെതിരേ നിയമസഭയിലും സര്‍വക്ഷി സംഘത്തിലും പ്രമേയം പാസാക്കാനും ഒന്നിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ സാഹചര്യമല്ല കേരളത്തിലുള്ളത്. ദേശീയ സാഹചര്യത്തില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും പ്രതിപക്ഷത്താണു നില്‍ക്കുന്നത്. കേരളതത്തില്‍ അധികാരത്തിലിരിക്കുന്ന സി.പി.എം സര്‍ക്കാരിന്റെ നടപടികള്‍ ജനദ്രോഹപരമാണ്. അതിനെതിരേ നിരന്തരമായ പ്രക്ഷോഭത്തിന്റെ പാതയിലാണു കോണ്‍ഗ്രസും യുഡിഎഫും.
അതു കൊണ്ടു സംസ്ഥാനത്ത് ഇടതുപക്ഷവുമായി യോജിച്ചു സമരം നടത്തുന്നതിനു പരിമിതികളുണ്ടെന്നും ഹര്‍ത്താലിനെ പിന്തുണക്കില്ലെന്നും സുധീരന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."