HOME
DETAILS
MAL
നിക്ഷേപങ്ങളില്‍ ആശങ്ക വേണ്ടെന്ന്
backup
November 24 2016 | 18:11 PM
കോട്ടയം: സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങളുടെ സുരക്ഷിതത്വം സംബന്ധിച്ചു നിക്ഷേപകര്‍ക്കു യാതൊരു ആശങ്കയും വേണ്ടെന്നു കേരള സഹകരണ നിക്ഷേപ ഗ്യാരന്റി ബോര്‍ഡ് വൈസ്ചെയര്‍മാന്‍ എ. പത്മകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബോര്‍ഡില്‍ അംഗങ്ങളായുള്ള മുഴുവന്‍ അംഗസംഘങ്ങളുടെയും നിക്ഷേപങ്ങള്‍ക്കും ഗ്യാരന്റി നല്കിയിട്ടുള്ളതാണ്. കൂടാതെ നോട്ടു പ്രതിസന്ധി പരമാവധി നാലാഴ്ച കൂടിയേ ഉണ്ടാകൂ. ജനുവരി മുതല്‍ പുതിയ നോട്ടുകള്‍ വിപണിയിലേക്കു വരുന്നതോടെ ഇപ്പോഴുളള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."