HOME
DETAILS
MAL
കള്ളപ്പണം കുന്നുകൂടിയത് മന്മോഹന്റെ കാലത്തെന്ന് ജയ്റ്റ്ലി
backup
November 24 2016 | 18:11 PM
ന്യൂഡല്‍ഹി: കള്ളപ്പണം രാജ്യത്ത് കുന്നുകൂടിയത് മന്മോഹന്റെ കാലത്താണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി.നോട്ടു നിരോധനത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരേ രാജ്യസഭയില്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ച മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങിന് ശക്തമായ മറുപടിയുമായാണ് ജയ്റ്റ്ലി രംഗത്തെത്തിയത്.
കള്ളപ്പണം രാജ്യത്ത് കുന്നുകൂടിയത് മന്മോഹന്റെ കാലത്താണ് എന്നിട്ടും അദ്ദേഹത്തില്‍ നിന്നും ഇത്തരം പ്രസ്താവനകള്‍ ഉണ്ടായത് നല്ലതല്ലെന്നും മന്ത്രി പ്രതികരിച്ചു. മന്മോഹന്റെ കാലത്തു തന്നെയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ അഴിമതികള്‍ നടന്നതും. കള്ളപ്പണം കുമിഞ്ഞു കൂടാന്‍ ഉത്തരവാദികള്‍ ആയവര്‍ തന്നെ അതിനെതിരേയുള്ള തീരുമാനത്തെ എതിര്‍ക്കുന്നത് നല്ല കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."