കൃഷ്ണഗിരിയില്‍ ഡല്‍ഹി; വിജയം രണ്ടു വിക്കറ്റിന്
നിസാം കെ അബ്ദുല്ല
കൃഷ്ണഗിരി: രഞ്ജി ഗ്രൂപ്പ് ബിയിലെ ഡല്‍ഹി- രാജസ്ഥാന് മത്സരത്തില്‍ ജയം ഡല്‍ഹിക്കൊപ്പം. രണ്ടു വിക്കറ്റിനാണ് ഡല്‍ഹി വിജയം പിടിച്ചത്. 152 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ഡല്‍ഹി എട്ടു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തു വിജയിക്കുകയായിരുന്നു. രാജസ്ഥാന് രണ്ടിന്നിങ്സിലുമായി 238, 221 സ്കോര്‍ ചെയ്തപ്പോള്‍ ഡല്‍ഹി ആദ്യ ഇന്നിങ്സില്‍ 307 റണ്‍സെടുത്തിരുന്നു.
മൂന്നിനു 52 എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് തുടങ്ങിയ ഡല്‍ഹിക്കായി ഓപണര്‍ ശിഖര്‍ ധവാന് സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റു വീശി. പിന്നാലെ ടീം ടോട്ടല്‍ 76ല്‍ നില്‍ക്കേ ധവാനും വീണു. 49 റണ്‍സെടുത്ത ധവാനാണു ടോപ് സ്കോറര്‍. ഇതോടെ കളിയിലേക്ക് തിരിച്ചെത്തിയെന്ന് കരുതിയ രാജസ്ഥാന് പക്ഷെ നിതീഷ് റാണയുടെയും മിലിന്ദ് കുമാറിന്റെയും പ്രതിരോധത്തെ തകര്‍ക്കാന്‍ പാടുപെടേണ്ടി വന്നു. ടീം ടോട്ടല്‍ നൂറില്‍ നില്‍ക്കേ മിലിന്ദ് കുമാറിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി പേസര്‍ തന്‍വീര്‍-ഉല്-ഹഖ് രാജസ്ഥാനു ബ്രേക്ക് ത്രൂ നല്കി.
എന്നാല്‍ പുറത്താകാതെ 27 റണ്‍സുമായി സുമിത് നര്‍വാള്‍ ഡല്‍ഹിയെ വിജയത്തിലെത്തിച്ചു. രാജസ്ഥാനായി ക്യാപ്റ്റന്‍ പങ്കജ് സിങ്, തന്‍വീര്‍-ഉല്-ഹഖ് എന്നിവര്‍ രണ്ടു വീതം വിക്കറ്റും അങ്കിത് ചൗധരിയും ദീപക് ചഹറും ഓരോ വിക്കറ്റും വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."